എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

നയന്‍താര-ധനുഷ് വിവാദത്തില്‍ നയന്‍താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം തന്നെ രംഗത്തെത്തിയ നടിയാണ് പാര്‍വതി തിരുവോത്ത്. ഇതിന് പിന്നാലെ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണങ്ങളും എത്തിയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സംസാരിച്ച പാര്‍വതി, നയന്‍താരയെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

എന്തുകൊണ്ടാണ് താന്‍ നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍. മനോരമ ന്യൂസിനോടാണ് പാര്‍വതി പ്രതികരിച്ചത്. നയന്‍താരയെ പിന്തുണച്ച് നിലപാട് എടുക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. പോസ്റ്റ് കണ്ടപ്പോള്‍ തന്നെ പങ്കുവയ്ക്കണമെന്ന് തോന്നി.

സെല്‍ഫ് മെയഡ് വുമണ്‍ എന്ന് പറയാവുന്ന, തനിയെ കരിയര്‍ കെട്ടിപ്പടുത്ത നയന്‍താരയ്ക്ക് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതേണ്ടി വന്നു. വെറുതെ എന്തെങ്കിലും പറയുന്ന ഒരാളല്ല അവര്‍. എനിക്ക് പിന്തുണയ്ക്കണമെന്ന് തോന്നി. നയന്‍താരയെ പിന്തുണയ്ക്കുന്ന എല്ലാവരും ഈ കത്തില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.

ഒരു മാറ്റത്തിനായോ തന്റെ അവകാശങ്ങള്‍ക്കായോ ആര് സംസാരിക്കുകയാണെങ്കിലും അവരെ പലരും ഒറ്റപ്പെടുത്തും. അത് ഞാന്‍ അനുഭവിച്ചതു കൊണ്ടുതന്നെ എനിക്കറിയാം. പക്ഷേ അതൊന്നും ബാധിക്കാത്ത രീതിയിലേക്ക് നയന്‍താര മാറിയിട്ടുണ്ട്. അത്രയും പ്രതിസന്ധികള്‍ തരണം ചെയ്തിട്ടാണ് അവര്‍ ഈ സ്ഥാനത്ത് എത്തിയത്.

എനിക്ക് പറയാന്‍ സ്‌പെയ്‌സ് കിട്ടിയാല്‍ ഞാന്‍ പറയും എന്ന് തന്നെയാണ് നയന്‍താര പറയുന്നത്. പിന്തുണ ഇല്ലായ്മ ഞാന്‍ അറിഞ്ഞിട്ടുണ്ട്. അതിലൂടെ കടന്നുപോയ ആളാണ് ഞാന്‍. ആ രീതിയില്‍ ചിന്തിച്ചാല്‍ അത്തരക്കാര്‍ക്ക് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും, പ്രത്യേകിച്ചും അതൊരു സ്ത്രീയാണെങ്കില്‍ എന്നാണ് നയന്‍താര പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ