'പല പുരുഷന്മാരും തെറ്റ് അംഗീകരിക്കില്ല, അതിനാലാണ് വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത്'; അതിജീവിച്ചവര്‍ക്ക് ഒപ്പമെന്ന് പാര്‍വതി

ലൈംഗികപീഡന ആരോപണത്തില്‍ മാപ്പ് പറഞ്ഞു കൊണ്ട് മലയാളി റാപ്പര്‍ വേടന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതിനെ തുടര്‍ന്ന് നടി പാര്‍വതി തിരുവോത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ത്രീപക്ഷവാദ രാഷ്ട്രീയം ഏറ്റവും നന്നായി അറിയാവുന്ന ഒരു വ്യക്തി തന്നെ ഇത്തരമൊരു പോസ്റ്റില്‍ ലൈക്ക് അടിച്ചെന്നാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

ഇതിന് പിന്നാലെ ലൈക്ക് പിന്‍വലിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി. വേടനെതിരെ ധീരമായി സംസാരിച്ച താന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താന്‍ എപ്പോഴും അതിജീവിച്ചവര്‍ക്കൊപ്പം നില്‍ക്കുമെന്നും നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചു.

പാര്‍വതിയുടെ കുറിപ്പ്:

ആരോപണവിധേയനായ ഗായകന്‍ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.

കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ ഞാന്‍ എന്റെ “”ലൈക്ക്”” നീക്കം ചെയ്തു.

ഞാന്‍ തിരുത്തുന്നു. ക്ഷമിക്കണമോ വേണ്ടയോ എന്നത് എല്ലായ്‌പ്പോഴും അതിജീവിച്ചവന്റെ അവകാശമാണ്, ഞാന്‍ എല്ലായ്‌പ്പോഴും അവരുടെ കൂടെ നില്‍ക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു