അഞ്ജലി മേനോന് ഒരുപാട് കത്തയച്ചും, പ്രൊഫൈൽ അയച്ചുകൊടുത്തുമാണ് ആ കഥാപാത്രം എനിക്ക് കിട്ടിയത്: പാർവതി തിരുവോത്ത്

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം തന്നെ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്. പിന്നീട് തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലും പാർവതി സജീവമായിരുന്നു. 2025-ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രം ‘ബാംഗളൂർ ഡെയ്സി’ലൂടെയാണ് പിന്നീട് കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ പാർവതിക്ക് ലഭിക്കുന്നത്. പൃഥ്വിരാജിനൊപ്പം ‘എന്ന് നിന്റെ മൊയ്ദീൻ’ എന്ന ചിത്രത്തിൽ കാഞ്ചനമാലയായി ഗംഭീര പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ തന്റെ സിനിമാ ജെവേതത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവ്വതി. ആദ്യത്തെ രണ്ട് സിനിമകൾ കഴിഞ്ഞതിന് ശേഷമാണ് അഭിനയം തന്നെയാണ് മേഖലയെന്ന് താൻ തിരിച്ചറിഞ്ഞത് എന്നാണ് പാർവതി പറയുന്നത്. ബാംഗളൂർ ഡേയ്സ് എന്ന ചിത്രത്തിലെ സേറ എന്ന കഥാപാത്രം ലഭിച്ചത്, ഒരുപാട് കത്തുകൾ അയച്ചും, പ്രൊഫൈൽ ഷെയർ ചെയ്തുമാണെന്നാണ് പാർവ്വതി പറയുന്നത്.

“ഔട്ട്‌ ഓഫ് സിലബസും നോട്ട്ബുക്കും കഴിഞ്ഞതിന് ശേഷമാണ് ശരിക്കും അഭിനയം തന്നെ മതിയെന്ന ക്ലാരിറ്റി എനിക്ക് കിട്ടിയത്. അതിന് ശേഷം വിനോദയാത്ര വന്നു. ഒരു വേഷം കിട്ടുമ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു. പതിനെട്ട് വർഷമായി പക്ഷെ അന്നത്തെ ഞാൻ തന്നെയാണ് ഇന്നും എന്റെയുള്ളിലെ ഞാൻ. എനിക്കിപ്പോഴുമത് മാറിയിട്ടില്ല. ഉയർച്ചയും താഴ്ച്ചയും വന്ന് പോയാലും എന്റെ കഥാപാത്രം സിനിമക്ക് ആവശ്യമാണോ എന്നറിഞ്ഞാൽ മാത്രം മതി. അത് രണ്ട് സീനാണെങ്കിലും അഞ്ചു സീനാണെങ്കിലും എന്തെങ്കിലും ഒരു കോൺട്രിബ്യൂഷൻ ആ കഥാപാത്രത്തിന് നൽകാൻ കഴിയണം, അത് ഇൻട്രസ്റ്റിങ്ങാണ്.

അഞ്ജലി മേനോന് ഞാൻ ഒരുപാട് കത്ത് എഴുതിയും മെസേജ് അയച്ചും ലിങ്ക്ഡ് ഇൻപ്രൊഫൈൽ അയച്ചുമൊക്കെയാണ് എങ്ങനെയൊക്കെയോ ബാംഗ്ലൂർ ഡേയ്‌സിലെ ആ വേഷം എനിക്ക് കിട്ടിയത്. ഇപ്പോഴും അതുപോലെയാണ്. ഒരു കഥാപാത്രം കിട്ടുമ്പോൾ അതിന്റെ വലിപ്പ ചെറുപ്പം തീരുമാനിക്കാൻ ഞാൻ ആളല്ല.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ പാർവതി പറഞ്ഞത്.

അതേ സമയം, പാർവതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഉള്ളൊഴുക്കിലെ അഞ്ജു. അതേസമയം കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Latest Stories

ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരുത്തരവാദപരമായ സമീപനം; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്