മലയാളത്തിൽ ഓഡിഷൻ ഉള്ളത് പുതുമുഖങ്ങൾക്ക് മാത്രം: പാർവതി

‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. പാർവതി തിരുവോത്ത്, ഉർവശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

പാർവതിയുടെയും ഉർവശിയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. മലയാളത്തിൽ ഓഡിഷൻ എന്നത് പുതുമുഖങ്ങൾക്ക് മാത്രമാണെന്നും, ഓഡിഷൻ നടത്തുന്നത് അവര്‍ക്ക് കഴിവുണ്ടോ എന്ന് നോക്കാനല്ല, ആ കഥാപാത്രത്തിലേക്ക് ഫിറ്റാണോ എന്ന് അറിയാനാണെന്നും പാർവതി പറയുന്നു.

“നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒഡീഷന്‍ എന്ന ഒരു കള്‍ച്ചറില്ല. അതുള്ളത് പുതുമുഖങ്ങള്‍ക്ക് മാത്രമാണ്. പുറത്തുള്ള സിനിമകളില്‍ അങ്ങനെയല്ല. ഓസ്‌കര്‍ വിന്നിങ് ആക്ടേഴ്‌സ് പോലും ചില റോളുകള്‍ക്ക് ഒഡീഷന് പങ്കെടുക്കാറുണ്ട്. ആ സിനിമയുടെ ഡയറക്ടറിനൊപ്പമാണ് അത്. അവര്‍ക്ക് കഴിവുണ്ടോ എന്ന് നോക്കാനല്ല, ആ കഥാപാത്രത്തിലേക്ക് ഫിറ്റാണോ എന്ന് അറിയാനാണ്.

ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്ന സമയത്ത് എന്തെങ്കിലും കോമഡി പടം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്ന് ക്യാമറയിലേക്ക് നോക്കി പറയാറുണ്ട്. ആ അപേക്ഷ ഞാന്‍ ഇന്റര്‍വ്യൂവിന്റെ സമയത്ത് തന്നെ കൊടുക്കാറുണ്ട്. എനിക്ക് ഒഡീഷന്‍ കൊടുക്കാന്‍ ഒരു മടിയുമില്ല. ഞാന്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പടങ്ങള്‍ക്കുമൊക്കെ ഇപ്പോഴും പോയി ടെസ്റ്റ് കൊടുക്കാറുണ്ട്.

അങ്ങനെയല്ലേ എനിക്ക് ശ്രമിക്കാന്‍ പറ്റുള്ളൂ. എനിക്ക് ആ റോള്‍ പറ്റുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ ആരെങ്കിലും ഒരാള്‍ എന്നില്‍ ആ വിശ്വാസം കാണിച്ച് ഒരു റിസ്‌ക് എടുക്കണം. ചിലപ്പോള്‍ ഞാന്‍ മുഖമടിച്ച് വീഴുമായിരിക്കും. ചിലപ്പോള്‍ എനിക്ക് പറ്റാത്തതായിരിക്കും. പക്ഷെ അതൊന്നും മുന്‍കൂട്ടി അറിയില്ലല്ലോ. ചെയ്തു നോക്കിയല്ലേ പറ്റുള്ളൂ.” എന്നാണ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞത്.

അതേസമയം കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത