എന്റെ വീട്ടില്‍ ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന പെണ്ണിനെ ഞാന്‍ തിരിച്ച് വിട്ടില്ലെന്നാണ് സംസാരം; ആകെ ഒരു വിഷമം മാത്രം; വിവാഹത്തെ കുറിച്ച് പാഷാണം ഷാജി

വിവാഹജീവിതം 21ാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ പാഷാണം ഷാജി. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. കൊച്ചുകൊച്ചു സങ്കടങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിന്. 21 വര്‍ഷം. സ്‌നേഹം തന്ന എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു ഷാജിയുടെ കുറിപ്പ്.

ഡാന്‍സ് പഠിപ്പിക്കാറുണ്ടായിരുന്നു ഞാന്‍. അങ്ങനെയാണ് രശ്മിയെ കണ്ടുമുട്ടിയത്. വേറൊരു വിവാഹം നിശ്ചയിക്കാന്‍ പോവുന്നതിനിടയിലായിരുന്നു ഒളിച്ചോടിയത്. മൂന്ന് മാസമായിരുന്നു ഞങ്ങളുടെ പ്രണയം. അതിലെത്ര ശനിയും ഞായറുമുണ്ടോ അത്രയും തവണയാണ് ഞങ്ങള്‍ കണ്ടത്. എന്റെ വീട്ടില്‍ ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന പെണ്ണിനെ ഞാന്‍ തിരിച്ച് വിട്ടില്ലെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. ചേട്ടന്റെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസമായിരുന്നു ഞങ്ങളുടെ വിവാഹം.

ചേട്ടന്റെ കല്യാണം വിളിച്ചിട്ട് വരാത്തതെന്താണെന്ന് അന്വേഷിക്കാന്‍ പോയതാണ് ഞാന്‍. അപ്പോള്‍ അവള്‍ എന്റെ കൂടെ ഇങ്ങു പോന്നു. കുറഞ്ഞ സമയത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. 24 വയസായിരുന്നു. എന്റെ കുരുത്തക്കേട് കൊണ്ടാണ് വീട്ടുകാര്‍ എതിര്‍ത്തത്. ചേട്ടന്റെ ഫസ്റ്റ് നൈറ്റൊക്കെ ഞാന്‍ കാരണം കുളമായി. അന്നേരം എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നുവെങ്കിലും അത് പിന്നെ മാറിയിരുന്നു, ഇപ്പോ ഞങ്ങളോട് എല്ലാവര്‍ക്കും സ്‌നേഹമാണ്.

കല്യാണം കഴിഞ്ഞിട്ട് 21 വര്‍ഷമായെങ്കിലും കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമം തങ്ങളെ അലട്ടുന്നുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു