കാവി ബിക്കിനി വിവാദം; ഒടുവില്‍ മൗനം വെടിഞ്ഞ് പഠാന്റെ സംവിധായകന്‍

ഷാരൂഖ് ഖാന്റെ മടങ്ങി വരവ് ചിത്രം പഠാന്‍ ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തത് ആവേശത്തോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും കണ്ടത്. എന്നാല്‍ ഈ സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതായിരുന്നു കാരണം. ബഹിഷ്‌കരണാഹ്വാനങ്ങള്‍ വലിയ തോതില്‍ നടന്നെങ്കില്‍ അത് ചിത്രത്തിന് ഗുണകരമായി തന്നെ മാറുകയായിരുന്നു. ഇപ്പോഴിതാ ആദ്യമായി സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

”ഈ വിവാദം ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല. കാരണം ഞങ്ങളുടെ സിനിമയില്‍ ആക്ഷേപകരമായി ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ” സ്‌പെയിനില്‍ ആയിരുന്നപ്പോള്‍, ഞങ്ങള്‍ ആ വേഷം തിരഞ്ഞെടുത്തതാണ്. അതേക്കുറിച്ച് ഒരിക്കലും കടന്ന് ചിന്തിച്ചില്ല. അത് നല്ല വെയിലുള്ള സമയമായിരുന്നു. പച്ചനിറത്തിലുള്ള പുല്ലും വെള്ളത്തിന്റെ കടും നീലനിറവും പശ്ചാത്തലത്തിലുള്ളപ്പോള്‍ കാവി നിറം കൂടുതല്‍ തെളിഞ്ഞു നില്‍ക്കും. അതാണ് അത് തിരഞ്ഞെടുത്തത്. പ്രേക്ഷകര്‍ അത് കാണുമ്പോള്‍ ഞങ്ങളുടെ ഉദ്ദേശം തെറ്റില്ലെന്ന് അവര്‍ മനസ്സിലാക്കുമെന്ന് ഞങ്ങള്‍ കരുതി.

ചിത്രം റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത് പ്രേക്ഷകരുടെ പ്രശംസനീയമായിരുന്നു. ബഹിഷ്‌കരണ പ്രസ്ഥാനം മുഴുവന്‍ തെറ്റാണെന്ന് അവര്‍ തെളിയിച്ചു. ഒരു താരത്തെയോ സിനിമയെയോ ബഹിഷ്‌കരിക്കാന്‍ നിങ്ങള്‍ ആഹ്വാനം ചെയ്യുമ്പോള്‍, എത്ര ആളുകളുടെ ഉപജീവനമാര്‍ഗ്ഗം ആ പ്രത്യേക സിനിമയെ ആശ്രയിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ കാണുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്