ഒരിക്കല്‍ മോഹന്‍ലാലിനോട് ചോദിച്ച് നാണംകെട്ടു; അന്ന് വല്ലാത്ത വിഷമം തോന്നി, ഇനിയില്ലെന്ന് സംവിധായകന്‍

മലയാള സിനിമയിലെ ഒരു കാലത്തെ ശ്രദ്ധേയരായ സംവിധായകരിലൊരാളാണ് പോള്‍സണ്‍. മക്കള്‍ മാഹാത്മ്യം, KL 7-95 എറണാകുളം നോര്‍ത്ത് എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പോള്‍സന്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

സിനിമാ ചിത്രീകരണത്തിന് പോകുമ്പോള്‍ മോഹന്‍ലാലിന്റെ കൂടെ ഒരു റൂമിലാണ് താനും താമസിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ഒന്നിച്ച് കിടന്നുറങ്ങിയവര്‍ ആണെങ്കിലും ഒരു ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ അദ്ദേഹം തന്നില്ലെന്ന് പോള്‍സന്‍ വെളിപ്പെടുത്തുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഇപ്പോള്‍ പഴയത് പോലെ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും നേരിട്ട് ചെന്ന് സംസാരിക്കാന്‍ സാധിക്കില്ല. പണ്ട് നേരിട്ട് വിളിക്കുമ്പോള്‍ സംസാരിക്കുന്നത് അവരാണ്. ഇപ്പോള്‍ അവരെ വിളിച്ചാല്‍ കിട്ടില്ല. എന്റെ കൂടെ അസിസ്റ്റന്റ് ആയിരുന്ന ഇപ്പോള്‍ വലിയ സംവിധായകര്‍ ആയിരുന്നവരോട് പോലും ഞാന്‍ വിളിച്ച് സംസാരിക്കാറില്ല.

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്. ഒരിക്കല്‍ മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നാല് പേരുടെ സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു. പിന്നെ നോക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അന്നെനിക്ക് വിഷമം തോന്നി. ഒന്ന് ചോദിച്ച് നാണംക്കെട്ടു. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി