മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ധാരാളം സിനിമകളില്‍ സോമന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സോമന് ഉണ്ടായിരുന്ന ഒരു വിചിത്ര ശീലത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പോള്‍സണ്‍.
മമ്മൂട്ടി നായകനായെത്തിയ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
പോള്‍സണിന്റെ വാക്കുകള്‍
ചിലരിടുന്ന ഡ്രസ് കാണുമ്പോള്‍ സോമേട്ടന് അത് വേണമെന്ന് തോന്നും. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുസരിച്ചുള്ള വേഷങ്ങളാകും കൊടുക്കുന്നത്. മണിവത്തൂരിലെ ആയിരം ശിവരാത്രി എന്ന സിനിമയില്‍ സോമേട്ടന്‍ ഉണ്ട്. കോളറില്ലാത്ത ഷര്‍ട്ട്, ജുബ്ബ എന്നിവയാണ് സോമേട്ടന്റെ വേഷങ്ങള്‍. മമ്മൂട്ടിക്ക് നല്ല കമ്പനിയുടെ സാധനങ്ങളാണ്,’ എന്ന് പറയും
‘അത് എനിക്ക് ഇടുന്നതില്‍ കുഴപ്പമില്ലല്ലോ ഞാന്‍ ഇട്ടോട്ടെ എന്ന് സോമേട്ടന്‍ ചോദിക്കും. അല്ല, ഇത് മമ്മൂട്ടിയുടേതാണ് എന്ന് ഞാന്‍ പറയും. ഇത് മമ്മൂട്ടിക്കുള്ളതാണ്, സോമേട്ടനുള്ളത് വേറെയാണ് എന്ന് പറയും. ഒരെണ്ണം മാറി ഇട്ടെന്ന് വെച്ച് കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ,
അതിട്ടാല്‍ പോരേ എന്നാണ് പുള്ളി പിന്നെയും ചോദിക്കുക. മമ്മൂട്ടിയുടേത് നല്ല കമ്പനിയുടെ ഷര്‍ട്ടാണ്,’ എന്നൊക്കെയാണ് സോമേട്ടന്‍ പറയുന്നത്.