'നാടകത്തിലൊക്കെ നടന്ന് ഒരെണ്ണത്തിനെ സമ്പാദിച്ചിട്ടുണ്ട്, എന്റെ കുഞ്ഞിനെ കുറിച്ച് അവര്‍ പറഞ്ഞു, കരഞ്ഞ് കൊണ്ടാണ് ബസില്‍ കയറിയത്: പൗളി വത്സന്‍

ജീവിതത്തില്‍ തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ദുരനുഭവം പങ്കുവെച്ച് നടി പൗളി വത്സന്‍. നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് തനിക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു.

ഒരിക്കല്‍ നാടകത്തിന് പോകാനിറങ്ങുമ്പോള്‍ കൊച്ചിന് പനി. പോവാതിരിക്കാനും പറ്റില്ല, കൊച്ചിനെ ഇട്ടേച്ച് പോവാനും പറ്റില്ല. അങ്ങനെ കൊച്ചിനെയും എടുത്ത് പോയി. അന്ന് ലവ് സീനാണ് ഞാന്‍ ചെയ്യേണ്ടത്. ഞാന്‍ ലവ് സീനില്‍ അഭിനയിക്കുമ്പോള്‍ കൊച്ച് താഴെ കിടന്ന് കരയുകയാണ്.

സീന്‍ കഴിഞ്ഞ ഉടനെ കൊച്ചിനെയും എടുത്ത് ഓടി. അടുത്ത വീട്ടുകാര്‍ തന്ന മരുന്ന് കൊടുത്തപ്പോള്‍ കരച്ചില്‍ നിര്‍ത്തിയെങ്കിലും ഡോക്ടറെ കാണാനായി പോയി. അന്ന് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ പറഞ്ഞു. ‘നാടകത്തിലൊക്കെ നടന്ന് ഒരെണ്ണത്തിനെ സമ്പാദിച്ചിട്ടുണ്ട്’. ഇത് കേട്ടതോടെ ഞാനാകെ തളര്‍ന്ന് പോയി നടി പറയുന്നു.

പ്രതികരിക്കാനുള്ള ശേഷി അന്നില്ലാത്തത് കൊണ്ട് കരഞ്ഞ് കൊണ്ടാണ് ബസില്‍ കയറിയത്. ആരുടെയും മുന്നില്‍ തല കുനിക്കില്ലെന്ന് അന്നെനിക്ക് ഒരു വാശി ഉണ്ടായത്. എന്റെ മക്കളെ ഞാന്‍ അടിപൊളിയായി വളര്‍ത്തി. ഒരു നല്ല ദിവസം വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അത് സിനിമയില്‍ നിന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2008 ല്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് പൗളി വത്സന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം