മാധ്യമ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നു, കനത്ത മാനസിക ആഘാതം; പൊലീസില്‍ പരാതി നല്‍കി നടി

ചില മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പിന്തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി പവിത്ര ലോകേഷ് പൊലീസില്‍ പരാതി നല്‍കി. ആവശ്യമായ നടപടികള്‍ ആവശ്യപ്പെട്ട് മൈസൂരുവിലെ വി വി പുരം പൊലീസിലാണ് ഇവര്‍ പരാതി നല്‍കിയത്.

കര്‍ണാടക സ്വദേശിനിയായ പവിത്ര, സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ വൈമാത്രയ സഹോദരന്‍ (സ്റ്റെപ് ബ്രദര്‍) നരേഷിനെ വിവാഹം ചെയ്തു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് ബാബുവിന്റെ അച്ഛന്‍ തെലുങ്ക് സൂപ്പര്‍ താരം കൃഷ്ണയുടെ മകനാണ് നരേഷ്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി നരേഷ് തന്നെ വഞ്ചിച്ചതായും ചൂഷണം ചെയ്താതായും ആരോപിച്ച് രംഗത്ത് വന്നിരുന്നു. .

താന്‍ നരേഷിനെ വിവാഹം കഴിച്ചിട്ടില്ലെന്നും തങ്ങളുടെ ബന്ധം തെറ്റിദ്ധരിക്കരുതെന്നും നടി പവിത്ര വ്യക്തമാക്കി. നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അവര്‍ പറയുന്നു. തന്റെ മനസമാധാനം നശിപ്പിക്കുന്ന തരത്തില്‍ ചില മാധ്യമ പ്രതിനിധികള്‍ തന്നെ പിന്തുടരുന്നതായും അവര്‍ വ്യക്തമാക്കി. അത്തരത്തിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും നടി ആവശ്യപ്പെട്ടു.

Read more

പവിത്ര ലോകേഷ് നേരത്തെ സൈബര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. തന്റെ പേരില്‍ നിരവധി വ്യാജ അല്‍കൗണ്ടുകള്‍ വന്നിട്ടുണ്ടെന്നും സൈബര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. വ്യാജ അകൗണ്ടുകള്‍ തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും നടി പറഞ്ഞു.