ഒരു ദിവസത്തെ ഷൂട്ടിന് ഞാന്‍ വാങ്ങുന്നത് കോടികള്‍; സിനിമയിലെ പ്രതിഫല കണക്ക് വെളിപ്പെടുത്തി പവന്‍ കല്യാണ്‍

രാഷ്ട്രീയത്തോടൊപ്പം സിനിമയും ഒരുപോലെ കൊണ്ടു പോവുന്ന താരമാണ് പവന്‍ കല്യാണ്‍. തെലുങ്കില്‍ പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന താരത്തിന് നിരവധി ആരാധകരാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം താന്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പവന്‍ കല്യാണ്‍.

പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുടെ 10-ാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നടന്നിരുന്നു. പൊതു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

താന്‍ സിനിമയ്ക്കായി പ്രതിദിനം വാങ്ങുന്നത് 2 കോടി രൂപയാണ് എന്നാണ് പവന്‍ കല്യാണ്‍ പറയുന്നത്. 22 ദിവസം ഷൂട്ടിംഗ് ഉണ്ടെങ്കില്‍ തനിക്ക് 45 കോടി രൂപ വരെ പ്രതിഫലം ലഭിക്കും. എന്നാല്‍ എല്ലാ സിനിമയ്ക്കും തനിക്ക് ഇതേ പ്രതിഫലം ലഭിക്കില്ല എന്നാണ് താരം പറയുന്നത്.

സിനിമയില്‍ നിന്നും സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് തന്നെ പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാറില്ല എന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കുന്നുണ്ട്. ‘ഹരിഹര വീര മല്ലു’ എന്ന സിനിമയിലാണ് പവന്‍ കല്യാണ്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സംവിധായകന്‍ സുജീത്തിനൊപ്പം മറ്റൊരു സിനിമയും പവന്‍ ചെയ്യുന്നുണ്ട്. അതേസമയം, ‘അയ്യപ്പനും കോശിയും’ സിനിമയുടെ റീമേക്ക് ‘ഭീംലനായക്’ ആയിരുന്നു പവന്‍ കല്യാണിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍