എല്ലാത്തിന്റേയും പല്ലടിച്ച് കൊഴിക്കും; മൂന്നുവിവാഹം കഴിച്ചെന്ന വിമര്‍ശനത്തിന് നടന്റെ മറുപടി

നടനെന്നതിനൊപ്പം തന്നെ രാഷ്ട്രീയ നേതാവുമാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സമ്മേളനത്തില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ വിമര്‍ശകര്‍ക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടന്‍. മൂന്നുവിവാഹം ചെയ്‌തെന്നും സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്നും ആരോപിക്കുന്നവര്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

. ‘ഞാന്‍ എന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യുകയും 5 കോടി രൂപ ജീവനാംശം നല്‍കുകയും ചെയ്തു,’ തന്റെ രണ്ടാം ഭാര്യയായ രേണു ദേശായിയെ വിവാഹമോചനം ചെയ്തതിന് ശേഷം തന്റെ സ്വത്ത് / ആസ്തികളില്‍ അവര്‍ക്ക് അധികാരം നല്‍കി. ഒരു സ്ത്രീയെ വിവാഹം കഴിച്ചിട്ട് ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ യാതൊരു മടിയുമില്ലാത്തവര്‍ തന്നെ വ്യക്തിപരമായി ലക്ഷ്യമിടരുതെന്ന് പവന്‍ പറഞ്ഞു.

പ്രസംഗത്തിനിടെ രോഷാകുലനായ അദ്ദേഹം തന്റെ ചെരിപ്പൂരി കയ്യിലെടുക്കുകയും ഇനി എതിരാളികള്‍ പരിധി ലംഘിച്ചാല്‍ ചെരിപ്പ് കൊണ്ട് അടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ‘

സാമ്പത്തിക വെട്ടിപ്പ് ആരോപണത്തിലും നടന്‍ വ്യക്തത വരുത്തി. തന്റെ അവസാന ആറ് സിനിമകളില്‍ നിന്ന് 100-120 കോടി രൂപ വരുമാനം നേടിയതായി വെളിപ്പെടുത്തി. ആ സിനിമകളില്‍ നിന്നുള്ള വരുമാനത്തില്‍ 37 കോടിയിലധികം രൂപ ആദായനികുതി അടച്ചതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല അത് കൂടാതെ ഞാന്‍ ജിഎസ്ടിയും അടച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!