പപ്പയെ അജിത്ത് സാറിന് പരിചയപ്പെടുത്തണമെന്ന് കരുതി പോയതാണ്, എന്നാല്‍ അദ്ദേഹം പ്രതീക്ഷകള്‍ തെറ്റിച്ചു: പേളി മാണി

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്ത് എന്ന് അവതാരകയും നടിയുമായ പേളി മാണി. അജിത്തിന്റെ വലിമൈ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചുമാണ് പേളി ഇപ്പോള്‍ പറയുന്നത്.

വലിമൈയില്‍ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാര്‍ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് താന്‍. പ്രശസ്തിയുടെ എത്ര കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്ത് സാര്‍.

ചെയ്യുമ്പോള്‍ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളൂ. സ്ത്രീകളോട് വളരെ അധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ദിവസം അദ്ദേഹം വരുമ്പോള്‍ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു.

എന്നാല്‍ അദ്ദേഹം സെറ്റിലെത്തിയ ഉടന്‍ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു. ഷൂട്ടിംഗ് തീര്‍ന്ന് പോകാനായപ്പോള്‍ തന്റെ പപ്പ വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് താന്‍ കരുതിയിരുന്നു. രണ്ടു മിനിറ്റ് സംസാരമാണ് താന്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ അദ്ദേഹം പപ്പയെ കൂട്ടി കാരവാനില്‍ പോയി. തങ്ങള്‍ അവിടെ ഇരുന്ന് കുറേ കാര്യങ്ങള്‍ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു. അദ്ദേഹം മറ്റുള്ള മനുഷ്യര്‍ക്ക് നല്‍കുന്ന പ്രാധാന്യം താന്‍ അന്ന് മനസിലാക്കി എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പേളി പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു