എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് വെറും ബിരിയാണി..; ചര്‍ച്ചകളോട് പ്രതികരിച്ച് പേളി

മൂന്നാമതും ഗര്‍ഭിണിയാണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടിയും അവതാരകയുമായ പേളി മാണി. പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് പേളി മൂന്നാമതും ഗര്‍ഭിണിയാണെന്ന ചര്‍ച്ചകളാണ് എത്തുന്നത്. ഇതോടെ താന്‍ ഗര്‍ഭിണിയല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി.

”ഞാന്‍ ഗര്‍ഭിണിയല്ല, അത് വെറും ബിരിയാണിയാണ്” എന്നാണ് പേളി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുന്നത്. പേളി പങ്കുവച്ചിരുന്ന വീഡിയോയുടെ അവസാന ഭാഗത്ത് തങ്ങള്‍ക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പേളി മൂന്നാമതും ഗര്‍ഭിണിയാണെന്ന കമന്റുകള്‍ എത്തിയത്.

അടുത്തിടെ നടനും പേളിയുടെയും ശ്രീനിഷിന്റെയും സുഹൃത്തുമായ അരിസ്റ്റോ സുരേഷ്, ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പേളി മൂന്നാമതും ഗര്‍ഭിണിയാകാന്‍ പോകുകയാണെന്ന് അറിഞ്ഞുവെന്നും മൂന്നാമത്തെ കുട്ടി ആണ്‍കുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

അതേസമയം, 2019ല്‍ ആണ് പേളിയും സീരിയല്‍ താരമായ ശ്രീനിഷും വിവാഹിതരായത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ഷോയില്‍ നിന്നും പുറത്തേക്ക് വന്ന ശേഷം വിവാഹിതരാവുകയായിരുന്നു. നില, നിതാര എന്നിവരാണ് ഇവരുടെ മക്കള്‍. ഇരുവരുടെയും വിശേഷങ്ങള്‍ പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Latest Stories

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ

‘ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധം?’; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പിക്ക് വിമര്‍ശനം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35 ലക്ഷം രൂപയുടെ വ്യാജ വായ്പ പരാതിയിൽ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; പശുവിനെ അഴിക്കാൻ പോയപ്പോൾ ആക്രമണം

ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി, വിശദമായ പരിശോധന നടത്തി ഫോറൻസിക് സംഘം