Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

രാവണപ്രഭുവിലെ ‘നാടന്‍ തല്ലിനുള്ള ഗപ്പ്’ പീറ്റര്‍ ഹെയ്‌നിന്; വെളിപ്പെടുത്തലുമായി സിദ്ധിഖ്

, 1:22 pm

മലയാള സിനിമ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുള്ള ചിത്രമാണ് മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ തകര്‍ത്താടിയ രാവണപ്രഭു. അതിലെ ഓരോ കഥാപാത്രങ്ങളും കഥാ സാഹചര്യങ്ങളും സിനിമ പ്രേമികള്‍ക്ക് മനപാഠമാണ്. 2001 ലാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും ഇന്നും രാവണപ്രഭുവും ചിത്രത്തിലെ താരത്തിന്റെ മാസ് ക്ലാസ് ഡയലോഗുമെല്ലാം പ്രേക്ഷകരുടെ ഇടയില്‍ സൂപ്പര്‍ ഹിറ്റാണ്.

ചിത്രത്തിലെ നടുറോഡില്‍ മോഹന്‍ലാലിന്റെ കാര്‍ത്തികേയന്‍ എന്ന കഥാപാത്രവും സിദ്ധിഖിന്റെ എസ്പി സ്രീനിവാസന്‍ എന്ന കഥാപാത്രവും തമ്മിലുരസുന്ന ഒരു രംഗമുണ്ട്. ആ രംഗത്തെ മോഹന്‍ലാലിന്റെ മാസ് ഡയലോഗും തുടര്‍ന്നുള്ള ഫൈറ്റും ചിത്രംപോലെ വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലും സിദ്ധിക്കും തമ്മില്‍ നടു റോഡില്‍ നടക്കുന്ന ഈ ഫൈറ്റ് മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളില്‍ ഒന്നാണെന്ന് തന്നെ പറയാം. ഈ സംഘടനത്തിന് പിന്നില്‍ പീറ്റര്‍ ഹെയ്‌നായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ധിഖ്.

‘അന്ന് പീറ്റര്‍ ഹെയ്ന്‍ ഇത്ര ബ്രഹ്മാണ്ഡ മാസ്റ്ററായിട്ടില്ല. പലരുടെയും അസിസ്റ്റന്റായിരുന്നു. ആ സീന്‍ എങ്ങനെ എടുത്തെന്നും എത്ര എളുപ്പത്തില്‍ തീര്‍ന്നുവെന്നും എനിക്കറിയില്ല..’ സിദ്ദീഖ് പറഞ്ഞു. രാവണപ്രഭു ചെയ്യുന്ന സമയത്ത് പീറ്റര്‍ ഹെയ്ന്‍ ഇത് ബ്രഹ്മാണ്ഡ മാസ്റ്ററല്ലായിരുന്നു. പലരുടേയും അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു. അതെന്റെ തുടക്കമായിരുന്നെന്നാണ് പീറ്റര്‍ ഹെയ്ന്‍ പറയുന്നത്. ഒടിയന്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കായി ദുബായില്‍ എത്തിയപ്പോള്‍ ദുബായിലെ ഹിറ്റ് എഫ്.എം.റേഡിയോക്ക് മഞ്ജു വാരിയര്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഈ കാര്യം പറഞ്ഞത്. രാവണപ്രഭുവിനായി കനല്‍ കണ്ണനാണ് ആക്ഷന്‍ ഒരുക്കിയത്.

Advertisement