അത് എന്റെ ജീവിതത്തിലുടനീളം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി, ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു; തുറന്നുപറഞ്ഞ് നടന്‍

ഗാങ്‌സ് ഓഫ് വസായ്പൂര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടനാണ് പീയൂഷ് മിശ്ര. ഇപ്പോഴിതാ നടന്‍ അടുത്തിടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ ബന്ധുവായ ഒരു സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്തതിനെ കുറിച്ചാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ആത്മകഥാപരമായ നോവലായ തുംഹാരി ഔഖാത് ക്യാ ഹേ പിയൂഷ് മിശ്രയിലാണ് കുട്ടിക്കാലത്തെ അനുഭവത്തെ കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്.

എങ്കിലും ആ വ്യക്തിയോട് ‘ പ്രതികാരം’ ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് പിയുഷ് മിശ്ര അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു, ‘ ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്, പക്ഷേ നിങ്ങളുടെ ആദ്യ അനുഭവം നല്ലതായിരിക്കണം, അല്ലാത്തപക്ഷം അത് നിങ്ങളുടെ ജീവിതത്തിനെ മുറിവേല്‍പ്പിക്കുന്നു, അത് നിങ്ങളെ ജീവിതത്തെ അസ്വസ്ഥമാക്കുന്നു.

ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി, അതില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് വളരെയധികം സമയമെടുത്തു. ചില ആളുകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവരില്‍ ചിലര്‍ സ്ത്രീകളും, ചില പുരുഷന്മാരും ആണ്. ഇപ്പോള്‍ സിനിമാ മേഖലയില്‍ നല്ല നിലയിലാണ് അവരെല്ലാം.

ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാന്‍ ആഗ്രഹിച്ചില്ലെന്ന് പീയൂഷ് മിശ്ര പറയുന്നു. നടന്‍ എന്നതിലുപരി, ബല്ലിമാരന്‍ എന്ന സംഗീത ബാന്‍ഡിന്റെ ഗാനരചയിതാവും ഗായകനുമാണ് മിശ്ര.നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദദാരിയായ അദ്ദേഹം സ്വന്തമായി ഒരു തിയേറ്റര്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. സാള്‍ട്ട് സിറ്റി, ഇലീഗല്‍ 2 എന്നീ വെബ് സീരീസുകളിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം