'ക്യാപ്റ്റൻ മില്ലർ' മോഷ്ടിച്ചത്; ആരോപണവുമായി എഴുത്തുകാരൻ വേല രാമമൂർത്തി

ധനുഷിനെ നായകനാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. അരുൺ മതേശ്വരനും മദൻ കാർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ വേല രാമമൂർത്തി.

തന്റെ ‘പട്ടത്തു യാനൈ’ എന്ന നോവൽ മോഷ്ടിച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണ് വേല രാമമൂർത്തി പറയുന്നത്. തെന്നിന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ താൻ കഥ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വേല രാമമൂർത്തി പറയുന്നു.

“ക്യാപ്റ്റൻ മില്ലറിന്റെ കഥ എന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേട്ടു. ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയും പിന്നീട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരാളുടെ കഥയാണ് എന്റെ നോവലിന് അടിസ്ഥാനം. സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനിൽ ഞാൻ ഈ കഥ രജിസ്റ്റർ ചെയ്തിരുന്നു.

Read more

പക്ഷേ, അവരത് അല്പം തിരുത്തോടെ ‘ക്യാപ്റ്റൻ മില്ലർ’ ആക്കിയെന്നാണ് തോന്നുന്നത്. അവർക്ക് എന്റെ അനുവാദം ചോദിച്ച് സിനിമയെടുക്കാമായിരുന്നു,’ വേല രാമമൂർത്തി പറഞ്ഞു. സിനിമാ വ്യവസായത്തിൽ മോഷണം പതിവായി നടക്കുന്നുണ്ടെന്നും അത് ഒരു സൃഷ്ടാവെന്ന നിലയിൽ വേദനിപ്പിക്കുന്നു.” എന്നാണ് വേല രാമമൂർത്തി പറയുന്നത്.