ജീവിക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ട് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങി, ട്രൂപ്പിലെ മാനേജര്‍ എന്നെ കല്യാണം കഴിച്ചു. അന്ന് അതൊരു ബാല്യ വിവാഹമായിരുന്നു; പൊന്നമ്മ ബാബു!

സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പൊന്നമ്മ ബാബു ബിസിനസ്സില്‍, പത്തു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ സിനിമയില്‍ പൂര്‍ണവിജയം കൈവരിച്ചുവെങ്കിലും ബിസിനസ്സില്‍ വേണ്ടുന്ന വിധം ശോഭിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നാണ് പൊന്നമ്മ ബാബു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത് . മുട്ടുപാവാടയിട്ട് നടക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങിയത് വീട്ടില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാത്തതു കൊണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.

ആദ്യ നാടകം കഴിഞ്ഞപ്പോള്‍ ട്രൂപ്പിലെ മാനേജര്‍ ബാബുച്ചേട്ടന്‍ തന്നെ കല്യാണം കഴിച്ച കഥയും അഭിമുഖത്തിലൂടെ പൊന്നമ്മ പറയുന്നുണ്ട്. അന്നതൊരു ബാല്യ വിവാഹമായിരുന്നു. പിന്നീട് 18 വര്‍ഷം നാടകമഭിനയിച്ചില്ല. പിന്നെ ഇളയ മകള്‍ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും സജീവമായത്. ബാബുച്ചേട്ടന്‍ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങിയെന്നും പൊന്നമ്മ പറഞ്ഞു.

നാടക ട്രൂപ്പ് കൊണ്ട് എന്ത് കിട്ടി എന്ന് തിരക്കുന്നവരോട് ‘ എനിക്ക് പൊന്നമ്മയെ കിട്ടി. ഞങ്ങള്‍ക്ക് മൂന്ന് മക്കളെ കിട്ടി ‘ എന്ന് ബാബു പറയാറുണ്ടെന്നും പൊന്നമ്മ പറയുന്നു. നാടകത്തിന്റെ നല്ല കാലം കഴിഞ്ഞുവെന്ന് പലരും പറഞ്ഞ കാലഘട്ടത്തില്‍ ഞങ്ങള്‍ ട്രൂപ്പ് നിര്‍ത്തുന്നത്. ട്രൂപ്പു കൊണ്ടും കടങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും പൊന്നമ്മ പറയുന്നു.

Latest Stories

കശ്മീർ പഹൽഗാമിൽ ദുഃഖിക്കുമ്പോൾ വെറുപ്പ് വിതറുന്ന തീവ്ര വലതുപക്ഷം; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പ്രഖ്യാപനങ്ങളുമായി സംഘപരിവാർ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും

ഭീകരരുടെ റൈഫിള്‍ തട്ടിപ്പറിച്ച് തന്റെ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാരന്‍; ധീരതയോടെ പൊരുതാന്‍ നോക്കിയ കശ്മീരി, വെടിയേറ്റ് മരിച്ച സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ

പെപ്പര്‍ സ്‌പ്രേ കൈയ്യില്‍ കരുതി, രണ്ട് പേര്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ എഴുന്നേറ്റിരുന്നു.. പ്രയാഗ്‌രാജ് യാത്രയില്‍ മോശം അനുഭവങ്ങളും: ഗൗരി കൃഷ്ണന്‍

MI VS SRH: ക്ലാസന്റെയും ട്രാവിഷേകിന്റെയും വെടിക്കെട്ടില്‍ മുംബൈ തോറ്റുതുന്നംപാടിയ ദിവസം, കൂറ്റന്‍ സ്‌കോറിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹാര്‍ദികും ടീമും കണ്ടംവഴി ഓടി

ഇന്ത്യയുടെ തിരിച്ചടി സൈനിക തലത്തില്‍ ഒതുങ്ങില്ല; 'അതുക്കും മേലെ', പാകിസ്ഥാന്‍ നൂറ്റാണ്ടില്‍ മറക്കില്ലെന്ന് വിലയിരുത്തല്‍; പാക് ഭീകരര്‍ കുഴിച്ചത് എല്ലാ ഭീകരര്‍ക്കും വേണ്ടിയുള്ള വാരിക്കുഴിയെന്ന് വിദഗ്ധര്‍

പാക് നടന്‍മാരെ ഇനിയും വച്ച് വാഴിക്കാണോ? ഈ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല; ബോളിവുഡ് സിനിമ നിരോധിക്കാന്‍ പ്രതിഷേധം

'ബുദ്ധിശൂന്യമായ അക്രമത്തിന്റെ പൈശാചിക പ്രവൃത്തി': പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീം കോടതി

IPL 2025: എല്ലാവരും ചേര്‍ന്ന് ഒത്തുകളിക്കുന്നു, ലോകത്തെ വലിയ ലീഗാണെന്നുളള പേരൊക്കെ അടുത്ത് തന്നെ പോവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍താരം

നിരത്തിൽ പായാൻ പുത്തൻ നിഞ്ച 500 ! അപ്രീലിയ RS 457-ന് എതിരാളി?

IPL 2025: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും, വല്ല കാര്യവുമുണ്ടായിരുന്ന പന്തേ നിനക്ക്, എല്‍എസ്ജി നായകനെ എയറിലാക്കി ഇന്ത്യന്‍ താരം