പ്രണയിച്ചതിന് അമ്മ ഉപദ്രവിച്ചിട്ടുണ്ട്, വീട്ടുകാര്‍ പരാതി കൊടുത്തതോടെ കേസായി.. ഇപ്പോള്‍ അനാഥയാണ്: പൊന്നമ്മ ബാബു

നാടകത്തില്‍ നിന്നാണ് നടി പൊന്നമ്മ ബാബു സിനിമയിലേക്ക് എത്തിയത്. സുരഭില എന്ന നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവുമായി പൊന്നമ്മ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. തന്റെ പ്രണയത്തെയും വിവാഹത്തെയും അമ്മ എതിര്‍ത്തിനെ കുറിച്ചും കേസ് ആയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് പൊന്നമ്മ ഇപ്പോള്‍.

താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ താന്‍ നൃത്തം ചെയ്യുന്നത് നാടകസംഘം അണിയറപ്രവര്‍ത്തകര്‍ കണ്ടാണ് തന്നെ നാടകത്തിലേക്ക് വിളിച്ചത്. നാടകം അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. സാമ്പത്തികമായി ശേഷിയുള്ള കുടുംബമായിരുന്നില്ല തന്റേത്. നൃത്തത്തോടുള്ള തന്റെ താല്‍പര്യം കണ്ട് അമ്മയാണ് കോഴിയെ വളര്‍ത്തിയും മുട്ട വിറ്റും കിട്ടിയ കാശ് കൊണ്ട് നൃത്തം പഠിക്കാന്‍ ചേര്‍ത്ത്.

അമ്മയ്ക്ക് താന്‍ ബാബു ചേട്ടനെ പ്രണയിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല. അതില്‍ വലിയ എതിര്‍പ്പായിരുന്നു. ബാബു ചേട്ടന്‍ തന്നെ കാണാന്‍ സ്‌കൂളിന്റെ വഴിയിലൊക്കെ വരുന്നുവെന്ന് അറിഞ്ഞ ശേഷം അമ്മ തന്നെ നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ട്. ആ പ്രണയം മറക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ ഉപദ്രവിച്ചിട്ടുള്ളത്. നാടകം കളിക്കാന്‍ പോയ വഴി താന്‍ ബാബു ചേട്ടനൊപ്പം പോയി രജിസ്റ്റര്‍ വിവാഹം ചെയ്തു.

പിന്നീട് തന്റെ വീട്ടുകാര്‍ പരാതി കൊടുത്തതോടെ കേസായി. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം ബാബു ചേട്ടന്‍ തന്നെ പള്ളിയില്‍ വച്ചും താലി കെട്ടി. അന്ന് പള്ളിയില്‍ വന്ന് തങ്ങളോട് സംസാരിച്ചത് അപ്പന്‍ മാത്രമാണ്. അമ്മ വന്നില്ല. പിണക്കമായിരുന്നു. ഒരു കുഞ്ഞുണ്ടായ ശേഷമാണ് അമ്മ പിണക്കം മറന്ന് വീട്ടിലേക്ക് വന്നത്. അമ്മയുടെ അവസാന കാലങ്ങളില്‍ തനിക്ക് നോക്കാന്‍ അവസരം കിട്ടിയെന്നത് ഭാഗ്യമാണ്.

അമ്മ മരിച്ചിട്ട് അഞ്ചാറ് വര്‍ഷം കഴിഞ്ഞു. അമ്മ ഇല്ലാത്തത് വലിയ സങ്കടമാണ്. ഇപ്പോഴും അമ്മയുടെ കാര്യം പറയുമ്പോള്‍ കണ്ണ് നിറയുന്നത് അതു കൊണ്ടാണ്. അമ്മ മരിച്ച ശേഷം അനാഥയാണ് എന്നാണ് താന്‍ എല്ലാവരോടും പറയാറുള്ളത്. ഭര്‍ത്താവും മക്കളുമുണ്ടെങ്കിലും അമ്മയും അപ്പനും ജീവിച്ചിരിപ്പില്ലെങ്കില്‍ മക്കള്‍ അനാഥര്‍ തന്നെയാണ് എന്നാണ് പൊന്നമ്മ പറയുന്നത്.

Latest Stories

കശ്‌മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ക്രിക്കറ്റിലും പാകിസ്ഥാനെ ഒതുക്കാന്‍ ഇന്ത്യ, ഇന്ത്യ-പാക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇനി ഉണ്ടാവില്ല, ഐസിസിയോട് ആവശ്യപ്പെടാന്‍ ബിസിസിഐ

തീവ്രവാദം മാരക ഭീഷണി, ഇന്ത്യ എടുക്കുന്ന ഏതു നിലപാടിനെയും പിന്തുണയ്ക്കും; അതിര്‍ത്തി കടന്നുള്ള ഭീകരവാദ അപലപനീയം; പാക്കിസ്ഥാനെ പൂര്‍ണമായും തള്ളി ഗള്‍ഫ് രാജ്യങ്ങള്‍

ഇത് ബ്ലാക്ക് മെയിലിങ്, ഒരു രൂപ പോലും വാങ്ങിയിട്ടില്ല..; 'ആഭ്യന്തര കുറ്റവാളി' റിലീസ് വൈകുന്നതില്‍ വിശദീകരണം

IPL 2025: കോടികള്‍ക്കൊന്നും ഒരു വിലയും തരാത്ത മരവാഴകള്‍, നോക്കി കളിക്കെടോ, ഗാലറിയില്‍ നിരാശപ്പെട്ട് കാവ്യ മാരന്‍, വീഡിയോ

ഷൈന്‍ എന്നോടും ലൈംഗികച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയത് എന്റെ മുന്നില്‍ വച്ച്, വിന്‍ പറഞ്ഞതെല്ലാം സത്യമാണ്: നടി അപര്‍ണ ജോണ്‍സ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

IPL 2025: കാവ്യ ചേച്ചിക്ക് അറിയാമോ എന്നെ പത്ത് പേര് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് മുംബൈ കാരണമാ, അത് വിട്ടൊരു കളിയില്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്നവനാണ് ഞാന്‍

നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുത്; 2021 മുതല്‍ വികസനം ജനങ്ങള്‍ അറിഞ്ഞു തുടങ്ങി; വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി