സിനിമ എന്നെത്തേടി ഇങ്ങോട്ട് വന്നതാണ്, അല്ലാതെ അവസരം ചോദിച്ച് ചെന്നിട്ടില്ല; തുറന്നുപറഞ്ഞ് പൊന്നമ്മ ബാബു

നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സ് കീഴ്ടക്കിയ നടിയാണ് പൊന്നമ്മ ബാബു. സിനിമയില്‍ കാല്‍ നൂറ്റാണ്ട് നടി ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. നാടകരംഗത്ത് നിന്നാണ് അവര്‍ സിനിമയിലേക്കെത്തിയത്.

ഇപ്പോഴിതാ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു. ‘സീരിയലില്‍ അഭിനയിക്കുമെന്ന് ധാരണയൊന്നുമില്ലായിരുന്നു. എന്നെങ്കിലും അഭിനയിക്കുമെന്ന് അറിയാം, പക്ഷേ സിനിമയുടെ തിരക്ക് കൊണ്ട് ഇതുവരെ പറ്റിയിരുന്നില്ല’ എന്നാണ് മിസിസ് ഹിറ്റ്‌ലറിലെ അഭിനയത്തെ കുറിച്ച് നടി പറയുന്നത്.

മൈല്‍സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പൊന്നമ്മ ബാബുവിന്റെ പ്രതികരണം. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സിനിമ തന്നെ വന്ന് ക്ഷണിച്ചു കൊണ്ടുപോയതാണ് എന്നാണ് പൊന്നമ്മ ബാബു പറയുന്നത്.

താന്‍ അവസരം ചോദിച്ചു അങ്ങോട്ട് ചെന്നതല്ല, അതുകൊണ്ട് എന്റെ മരണം വരെ സിനിമയോട് സ്‌നേഹവും കടപ്പാടും ഉണ്ടായിരിക്കും. അന്നത്തെ സാഹചര്യത്തില്‍ ഡയലോഗ് കാണാതെ പഠിച്ച് ഒറ്റ ടേക്കില്‍ റെഡിയാക്കണം. അല്ലെങ്കില്‍ അടുത്ത സിനിമയില്‍ ചിലപ്പോള്‍ അവസരം കിട്ടില്ല, ആ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു,

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍