സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ താന്‍ റെഡിയാണെന്ന് നടി പൊന്നമ്മ ബാബു. ഇപ്പോള്‍ കറുത്ത ആളുകള്‍ക്കാണ് ഡിമാന്റ് അതുകൊണ്ട് താന്‍ കരി ഓയില്‍ വാങ്ങി തേച്ചിട്ട് ആയാലും അഭിനയിക്കും. വെളുത്ത് പോയത് തന്റെ തെറ്റാണോ എന്നാണ് പൊന്നമ്മ ബാബു ചോദിക്കുന്നത്.
”ധ്യാനിന്റെ പുതിയ സിനിമയുടെ ഡയറക്ടര്‍ ഞങ്ങളുടെയൊരു കുടുംബ സുഹൃത്താണ്. പുള്ളി എന്നോട് വന്ന് പറഞ്ഞു ആ സിനിമയിലൊരു വേഷമുണ്ട്. പക്ഷെ ഞാന്‍ സ്ഥിരം ചെയ്യുന്ന പോലുള്ള വേഷമല്ല. കുമ്പളങ്ങി നൈറ്റ്‌സ് ഷൂട്ടിങ് നടന്ന വീട്ടിലാണ് ലൊക്കേഷന്‍.”
”മിസിസ് ഹിറ്റ്‌ലര്‍ സൈറ്റില്‍ നിന്നും സിനിമാ സെറ്റിലേയ്ക്ക് ചെന്ന ഞാന്‍ മേക്കപ്പ് ചെയ്ത ശേഷം ആര്‍ക്കും എന്നെ മനസിലായില്ല. കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭര്‍ത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം.”
”ഏറ്റവും രസം എന്തെന്നാല്‍ ഒരാള്‍ക്ക് പോലും എന്നെ മനസിലായില്ല എന്നതാണ്. എന്ത് ചെയ്യാനാണ് ഇപ്പോള്‍ കറുത്ത ആളുകള്‍ക്കാണ് ഡിമാന്‍ഡ്. ഞാന്‍ വെളുത്തത് എന്റെ തെറ്റാണോ? ഞാന്‍ കുറച്ച് കരി ഓയില്‍ വാങ്ങി വച്ചിട്ടുണ്ട്. കറുക്കാന്‍ ആണേല്‍ വാരിത്തേച്ച് അഭിനയിക്കും” എന്നാണ് പൊന്നമ്മ ബാബു റെഡ് കാര്‍പെറ്റ് എന്ന ടിവി ഷോക്കിടെ പറയുന്നത്.
Read more
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയാറാണെന്നും പൊന്നമ്മ പറയുന്നുണ്ട്. കഥാപാത്രത്തിന് വേണ്ടി സ്‌കര്‍ട്ട് എല്ലാമിടാം. പക്ഷെ ഷോര്‍ട്‌സ് ഒരിക്കലുമിടില്ല. ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കില്‍ പോലും ഷോര്‍ട്‌സ് ഇട്ടൊരു വേഷം ചെയ്യില്ല എന്നാണ് പൊന്നമ്മ ബാബു പറയുന്നത്.