ഇന്നലെ വന്ന് ഒരു പടം ഹിറ്റാക്കുന്നവര്‍ മമ്മൂക്ക വന്നാല്‍ വരെ കാലിന്‍ മേല്‍ കാല്‍ വെച്ച് ഇരിക്കും, താരങ്ങളുടെ മക്കള്‍ക്ക് മര്യാദയുണ്ട്: പൊന്നമ്മ ബാബു

സിനിമാ രംഗത്തെ യുവതലമുറയെ കുറിച്ച് പറഞ്ഞ നടി പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. യുവതലമുറയിലെ പലര്‍ക്കും മുതിര്‍ന്ന താരങ്ങളോട് ബഹുമാനക്കുറവുണ്ട്. താരങ്ങളുടെ മക്കള്‍ക്ക് മര്യാദയുണ്ട്. എന്നാല്‍ പെട്ടെന്ന് ഒരു പടം ഹിറ്റായി താരമായി മാറിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് ബഹുമാനമില്ല എന്നാണ് പൊന്നമ്മ പറയുന്നത്.

മമ്മൂക്ക വന്നാല്‍ പോവും ചില ആള്‍ക്കാര്‍ കാലിന്‍ മേല്‍ കാല്‍ കയറ്റി വെച്ചിരിക്കും. ഒരു ബഹുമാനക്കുറവ് ആര് വന്നാലുമുണ്ട്. പ്രായത്തെ മൂത്ത ആരെ കണ്ടാലും എഴുന്നേല്‍ക്കണം എന്നാണ് അമ്മ തന്നെ പഠിപ്പിച്ചത്. അത് തന്നെയാണ് താന്‍ തന്റെ മക്കള്‍ക്കും പറഞ്ഞു കൊടുത്തിരിക്കുന്നത്.

ബഹുമാനമൊന്നും ചോദിച്ച് മേടിക്കേണ്ടതല്ല. ഇങ്ങോട്ട് തരാത്തപ്പോള്‍ അങ്ങോട്ട് പറയും. ആര്‍ട്ടിസ്റ്റിന്റെ മക്കള്‍ക്കൊക്കെ പിന്നെയുമുണ്ട് ആ മര്യാദ. ദുല്‍ഖറിനും പൃഥിക്കുമൊക്കെ. കാരണം അവര്‍ ആര്‍ട്ടിസ്റ്റിന്റെ മക്കളാണ്. അവരുടെ അമ്മയോ അച്ഛനോ ചെയ്തതൊക്കെ അറിയാം. അതിന്റെ ഗുണവും അവര്‍ക്കുണ്ട്.

മറ്റവര്‍ക്ക് എങ്ങനെയോ വന്നു. പെട്ടന്ന് ഒരു പടം ഹിറ്റായി അപ്പോഴേക്കും താരമായി. ഞാനെന്ന ഭാവം മാറ്റിയാല്‍ മാത്രം മതി. നമ്മള്‍ വളരുന്തോറും എളിമപ്പെടുക. പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കണം, സ്ത്രീകളായാലും പുരുഷനായാലും. എംടി സാറൊക്കെ സെറ്റില്‍ ഉണ്ടെങ്കില്‍ ഇല വീഴുന്ന ശബ്ദം പോലും സെറ്റില്‍ കേള്‍ക്കില്ല.

താനൊക്കെ വായില്‍ തുണി വച്ചാണ് ചിരിക്കുക. ഇന്നത്തെ പിള്ളേരൊക്കെ ഓപ്പണായിരുന്നങ്ങ് ചിരിക്കുകയല്ലേ. മമ്മൂക്കയായാലും വലിയ ആള്‍ക്കാരായാലും അവരെ ബഹുമാനിക്കാതെ ചിരിക്കുകയാണ്. ഒരു ഒതുക്കവും ഇല്ല എന്നാണ് പൊന്നമ്മ ബാബു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.