കാല് വളച്ചു വെച്ച് അഞ്ചടി ഉയരമുള്ള ആളായാണ് ജയറാം സെറ്റില്‍ എത്തിയത്, അതിന് കാരണവുമുണ്ട്: കാര്‍ത്തി

ജയറാം ഒരു മികച്ച നടനാണെന്ന് കാര്‍ത്തി. ‘പൊന്നിയിന്‍ സെല്‍വന്‍ 2’വിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലാണ് കാര്‍ത്തി സംസാരിച്ചത്. ജയറാമിന്റെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തി എന്നാണ് കാര്‍ത്തി പറയുന്നത്.

പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തിക്ക് ഏറെ കോമ്പിനേഷന്‍ സീനുകളുണ്ടായത് ജയറാമിനൊപ്പമാണ്. ഓരോ വേഷം ചെയ്യുന്നതിനും ജയറാം എന്ന നടന്‍ എടുക്കുന്ന തയ്യാറെടുപ്പ് വളരെ വലുതാണ്. സെറ്റിലും ഷോട്ടിനും ഇടയിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ജയറാം ചെയ്യുന്ന വേഷത്തിന് അഞ്ചടി ഉയരമാണ് വേണ്ടത്. എന്നാല്‍ അദ്ദേഹത്തിന് ആറടി ഉയരം ഉണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അദ്ദേഹം എത്തുമ്പോള്‍ കാല് വളച്ചു വെച്ച് അഞ്ചടി ഉയരമുള്ള ആളായാണ് എത്തിയത് എന്നും കാര്‍ത്തി വ്യക്തമാക്കി.

ആള്‍കാവടിയാര്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വല്ലവരയന്‍ വന്ദിയതേവന്‍ എന്ന കഥാപാത്രമായാണ് കാര്‍ത്തി വേഷമിടുന്നത്. അതേസമയം, ബാബു ആന്റണിയെ തനിക്ക് ഇപ്പോഴും പേടിയാണെന്നും കാര്‍ത്തി പറയുന്നുണ്ട്.

ബാബു ആന്റണി സാറിനെ ‘പൂവിഴി വാസലിലേ’ എന്ന ചിത്രത്തില്‍ കാണുമ്പോഴേ പേടിയാണ്. ഇന്നും ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേക്കും പേടിയാണ്. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് കാര്‍ത്തി പറഞ്ഞത്.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ