പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടി പൂജ ഭട്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ച നടി എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്നും വ്യക്തമാക്കി. മുംബൈയിലെ കൊളാബയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്താണ് പൂജ ഭട്ട് നിലപാട് വ്യക്തമാക്കിയത്.
“നമ്മുടെ നിശ്ശബ്ദത ആരെയും സംരക്ഷിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നമ്മളെ യഥാര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമാണ് എന്നാണ് സിഎഎക്കും എന്‍ആര്‍സിക്കും എതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം. ശക്തമായ തെളിച്ചമുള്ളതു കേള്‍ക്കുന്നതു വരെ ഞങ്ങള്‍ അവസാനിപ്പിക്കില്ല. എതിര്‍ക്കുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മഹത്തായ രീതി.” പൂജ ഭട്ട് പറഞ്ഞു.
രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണം. ഷഹീന്‍ ബാഗിലേയും ലഖ്നൗവിലേയുമെല്ലാം സ്ത്രീകളുടെ ശബ്ദം. കൂടുതല്‍ ശബ്ദം ഉയര്‍ത്തണം എന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി. തന്റെ വീടിനെ വിഭജിക്കുന്ന സിഎഎയും എന്‍ആര്‍സിയേയും പിന്തുണയ്ക്കില്ലെന്നും പൂജ വ്യക്തമാക്കി.