'മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തെ മോശമായി ചിത്രീകരിക്കുന്നത്'; അച്ഛനുമായുള്ള 'ലിപ് ലോക്ക്' വിവാദത്തില്‍ പ്രതികരണവുമായി പൂജാ ഭട്ട്

ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു പൂജ ഭട്ട്. അച്ഛൻ മഹേഷ് ഭട്ടിനൊപ്പം സിനിമയിലേക്ക് ചുവടു വച്ച പൂജ ഭട്ട് പിന്നീട് സൂപ്പർ താരമായി മാറി. സംവിധാനത്തിലേക്ക് തിരിഞ്ഞ താരം വീണ്ടും ഇപ്പോൾ അഭിനയത്തിൽ സജീവമാവുകയാണ്.

ഒരു കാലത്ത് വലിയ വിവാദമായി മാറിയ മഹേഷ് ഭട്ടും മകള്‍ പൂജാ ഭട്ടും ലിപ് ലോക്ക്’ ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പൂജ ഭട്ട്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജ ഭട്ടിന്റെ പ്രതികരണം.

‘ദൗര്‍ഭാഗ്യവശാല്‍ ചില കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. ഷാരൂഖ് ഖാന്‍ ഇതെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എല്ലായ്‌പ്പോഴും കുട്ടികളായിരിക്കും. സ്‌നേഹം പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ ചുംബനത്തിലൂടെയായിരിക്കും. ആളുകള്‍ അവര്‍ക്ക് തോന്നിയത് പറയും. അതൊന്നും കാര്യമാക്കുന്നില്ല. മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തെ മോശമായി ചിത്രീകരിക്കുന്നത്.’

സ്റ്റാര്‍ ഡസ്റ്റ് എന്ന മാസികയുടെ കവര്‍ പേജിലാണ് പൂജ പാട്ടിന്റെയും മഹേഷിന്റേയും ചുംബനചിത്രം വന്നത്. ഇതിനു പിന്നാലെ ഇരുവരും രൂക്ഷവിമർശനങ്ങൾക്ക് ഇരയാവുകയും ചെയ്തു. ഒരു അച്ഛനും മകളും ഒരിക്കലും ഇത്തരത്തിൽ ചുംബിക്കില്ല എന്നും ഇതിൽ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു പലരുടെയും വിമർശനം.

Latest Stories

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ഉപാധികളോടെ ബോബി ചെമ്മണൂർ ജയിലിന് പുറത്തേക്ക്

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

കെജ്രിവാളിന്റെ യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!