'പ്രായം കുറഞ്ഞ ഭര്‍ത്താവുള്ളത് ഫാഷനാണ്, ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നതില്‍ എനിക്കും അമ്മയ്ക്കും കുഴപ്പമില്ല'; ഏഴാം ക്ലാസുകാരന്റെ പ്രൊപ്പസല്‍, പൂനം ബജ്‌വ പറയുന്നു

കേരളത്തില്‍ നിന്നും തനിക്ക് ലഭിച്ച പ്രൊപ്പോസലുകളെ കുറിച്ച് പറഞ്ഞ് നടി പൂനം ബജ്‌വ. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന രസകരമായ പ്രൊപ്പോസലുകളെ കുറിച്ചാണ് പൂനം സംസാരിച്ചത്. ഏറ്റവും രസകരമായി തോന്നിയത് തിരുവനന്തപുരത്ത് നിന്നുള്ള ഏഴാം ക്ലാസുകാരന്റെത് ആണെന്ന് താരം പറയുന്നു.

നിരവധി പ്രൊപ്പോസലുകള്‍ ഒരു ദിവസം വരും. ”മാം നിങ്ങള്‍ ഗ്ലാമറസ് റോളുകള്‍ ചെയ്‌തോളൂ കുഴപ്പമില്ല ഞാനും അമ്മയും അഡ്ജസ്റ്റ് ചെയ്‌തോളും” എന്ന് പറയും. ക്യൂട്ട് ആയി വന്ന മെസേജ് ഒരു ഏഴാം ക്ലാസുകാരന്റേതാണ്. തിരുവനന്തപുരത്ത് നിന്ന്.

”മാം എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എനിക്കറിയാം പ്രായ വ്യത്യാസം ഉണ്ടെന്ന്. പക്ഷെ ഇപ്പോള്‍ പ്രായം കുറഞ്ഞ ഭര്‍ത്താവുള്ളത് ഫാഷനാണ്. ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും” എന്ന് പറഞ്ഞു.

തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണ് ആ ഏഴാം ക്ലാസുകാരന്റേത് എന്നാണ് പൂനം തമാശയായി പറയുന്നത്. അതേസമയം, സുരേഷ് ഗോപി നാകനായ ‘മേം ഹൂ മൂസ’യിലാണ് പൂനത്തിന്റെതായി തിയേറ്ററില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

Latest Stories

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി