ആദ്യ ദിവസം ധരിക്കാന്‍ തന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രം, പാന്റ്‌സ് ഇല്ലായിരുന്നു; തുറന്നു പറഞ്ഞ് പൂനം

തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ് പൂനം ബജ്‌വ. തമിഴിലും തെലുങ്കിലും മലയാളത്തിലും അഭിനയിച്ചു കൊണ്ടിരുന്ന താരം ഒരിടയ്ക്ക് തമിഴ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. കൂടുതലായി ഗ്ലാമര്‍ വേഷങ്ങള്‍ തേടി വന്നതു കൊണ്ടാണ് പൂനം സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് മാറി നിന്നത്.

‘റോമിയോ ആന്റ് ജൂലിയറ്റ്’ എന്ന സിനിമയിലൂടെയാണ് പൂനം കോളിവുഡിലേക്ക് മടങ്ങിയെത്തിയത്. മെയിന്‍ നായിക അല്ലാതിരുന്നിട്ടും അഭിനയിക്കാന്‍ ഒരുങ്ങിയതിനെ കുറിച്ചാണ് പൂനം പറഞ്ഞത്. കോളിവുഡില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനിച്ചിരുന്നില്ല. സിനിമയുടെ തിരക്കഥയും താരങ്ങള്‍ ആരെന്നും അറിഞ്ഞപ്പോള്‍ തന്നെ നല്ലൊരു സിനിമയായിരിക്കുമെന്ന് തോന്നി.

അതിന്റെ ഭാഗമാകണമെന്ന് കരുതിയാണ് ചെയ്യാന്‍ തീരുമാനിക്കുന്നത്. തന്റേത് വളരെ ബോള്‍ഡായ, ടോം ബോയിഷ് ആയൊരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ്. ഒരുപാട് ആസ്വദിച്ചാണ് ചെയ്തത്. തന്റെ കഥാപാത്രത്തിന് ഇംപാക്ടുണ്ടാക്കാനുള്ളത്ര സീനുകള്‍ ഉണ്ടായിരുന്നു.

നല്ല കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് വെറുതെയായില്ല. രണ്ട് നായികമാര്‍ ഒരുമിച്ച് പോവില്ലെന്ന പൊതുബോധം തെറ്റാണ്. താനും ഹന്‍സികയും വളരെ സ്നേഹത്തോടെയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഹന്‍സിക വളരെയധികം വിനയമുള്ള പെണ്‍കുട്ടിയാണെന്നും പൂനം പറയുന്നു. രവിയും കൂടെ അഭിനയിക്കാന്‍ വളരെ എളുപ്പമുള്ള നടനാണ്.

ക്രൂവിലെ മിക്ക ആളുകളെയും താന്‍ ആദ്യമായി കാണുന്നത് ലൊക്കേഷനില്‍ വച്ചാണ്. ആദ്യത്തെ ദിവസം തനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമായിരുന്നു. പാന്റ്സ് ഉണ്ടായിരുന്നില്ല. തനിക്ക് തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു അത് എന്നാണ് പൂനം പറയുന്നത്.

2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോമിയോ ആന്റ് ജൂലിയറ്റ്. പ്രണയകഥ പറഞ്ഞ ചിത്രം ലക്ഷ്മണ്‍ ആണ് സംവിധാനം ചെയ്തത്. അതേസമയം, ‘പത്തൊമ്പതാം നൂറ്റാണ്ട്’ ആണ് പൂനത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിരുവിതാംകൂര്‍ രാജ്ഞി ആയാണ് ചിത്രത്തില്‍ പൂനം വേഷമിട്ടത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ