ഒരേ സ്ഥലത്തു തന്നെ വീണ്ടും വീണ്ടും മര്‍ദ്ദിക്കും , ഗന്ധം അറിയാനുള്ള ശേഷി പോയി: ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെക്കുറിച്ച് നടി

ഭര്‍ത്താവില്‍ നിന്നും നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ചു നടി പൂനം പാണ്ഡെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞു നാളുകള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരെ താരം കേസ് കൊടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഇപ്പോഴിതാ, ക്രൂരമായ പീഡനങ്ങളെ തുടര്‍ന്ന് മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്ന് പൂനം തുറന്നു പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം ബോംബെയില്‍ നിന്നും പൂനം മനസു തുറന്നത്.

‘എനിക്ക് വസ്തുക്കളുടെ മണം അറിയാന്‍ സാധിക്കുന്നില്ല. മറ്റുള്ളവരോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്. ഞാന്‍ നേരിട്ട ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിന്‍ ഹെമറേജ് സംഭവിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഗന്ധം നഷ്ടപ്പെട്ടത്.’- പൂനം പാണ്ഡെ പറഞ്ഞു.

‘ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി അടിക്കുന്നതിനാല്‍ പരിക്ക് ഭേദമാകാറില്ല. ഞാന്‍ എന്റെ വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുകയോ അവയ്‌ക്കൊപ്പം കിടക്കുകയോ ചെയ്താല്‍ അയാളേക്കാള്‍ അധികം ഞാന്‍ എന്റെ നായയെ സ്‌നേഹിക്കുന്നുണ്ടെന്ന് പറയും. എന്റെ വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുന്നതിന് ഞാന്‍ എന്തിനാണ് പീഡനം ഏറ്റുവാങ്ങുന്നത്. സെറിബ്രല്‍ ഹെമറേജ് ഏല്‍ക്കാനുള്ള ഒരു കാരണമാണോ ഇത്’- പൂനം ചോദിച്ചു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?