വ്യാജ മരണവാർത്ത പ്രചരിപ്പിച്ച ശേഷം ആദ്യമായി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ട് നടി പൂനം പാണ്ഡെ. കെെയിൽ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിൻ്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിലടക്കം വൈറലായി കഴിഞ്ഞു. താരം ക്ഷേത്ര ദർശത്തിനായി എത്തിയതാണെന്നാണ് റിപ്പോർട്ട്.
സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരണപ്പെട്ടു എന്ന പേരിലാണ് നടിയും മോഡലുമായ പൂനം പാണ്ഡെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചത്. ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്. എന്നാൽ തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്നായിരുന്നു നടി വ്യക്തമാക്കിയത്.
View this post on Instagram
സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു . ‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കി ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്. ‘സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു’ എന്നാണ് പൂനം പാണ്ഡെ പറഞ്ഞത്.
അതേസമയം, പൂനം പാണ്ഡെയുടെ മരണവാര്‍ത്ത ബോളിവുഡില്‍ സംശയത്തോടെയാണ് കണ്ടത്. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവരുടെ നാടകമാണിത് എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവരുടെ മരണത്തെ കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നിരുന്നില്ല. ഇതോടെ മരണവാര്‍ത്തയെ സംശയത്തോടെയാണ് ആളുകള്‍ നോക്കി കണ്ടത്.