'നടന്‍റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്‍, കാന്‍സര്‍ ആണെന്ന് അറിഞ്ഞിരുന്നു, വിളിക്കാന്‍ മടിച്ചു'

നടന്‍ മേഘനാഥന്റെ മരണ വാര്‍ത്ത കേട്ടാണ് ഇന്ന് മലയാളികള്‍ ഉണര്‍ന്നത്. വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മേഘനാഥന്‍ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്തരിച്ചത്. മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായര്‍ രംഗത്തെത്തി. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

ആദരാഞ്ജലികള്‍… ഏറ്റവും പ്രിയപ്പെട്ട മേഘനാഥന്‍ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് ഉറക്കമുണര്‍ന്നത്. വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്നലെ ലൊക്കേഷനില്‍ നിന്നും വരുമ്പോള്‍ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വര്‍ക്ക് ചെയ്തകാര്യവും മറ്റും. അത്രക്കും പാവം ആയിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്‍. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല.

ഇന്നിപ്പോള്‍ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂര്‍ അല്ലെ ഷൂട്ട്.. അവിടെ അടുത്താണ് വീടെന്ന്. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാന്‍സര്‍ ആണെന്ന് അറിഞ്ഞിരുന്നു. അത് സ്ഥിരീകരിക്കാന്‍ അങ്ങോട്ടൊന്നു വിളിക്കാന്‍ മടിയായിരുന്നു. കുറച്ചു നാള്‍ക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോള്‍ ആണ് ആ വിളി വന്നത്. ശരിക്കൊന്നു സംസാരിക്കാന്‍ പറ്റിയില്ല. ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് പറയേണ്ടത്..

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍