നിങ്ങള്‍ക്ക് എന്തിനാ പൈസ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരും, പക്ഷേ; തുറന്നുപറഞ്ഞ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

നടി എന്നതിനപ്പുറം ഒരു സംരംഭക കൂടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ ഒരു സംരംഭക എന്ന നിലയില്‍ കേരളത്തില്‍ നിലനിന്നുപോകുന്നതിനെപ്പറ്റി മനസ്സുതുറന്നിരിക്കുകയാണ് അവര്‍. പ്രിവിലേജുകള്‍ തന്റെ യാത്രയെ എല്ലാ കാലത്തും എളുപ്പമാക്കില്ലെന്നാണ് ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

ഞാനെന്ത് പറഞ്ഞാലും അതൊരു പ്രിവിലേജിന്റെ പുറത്ത് ആണെന്നേ ആളുകള്‍ പറയൂ. സംരംഭക എന്നതിനേക്കാള്‍ സമൂഹത്തില്‍ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ അല്ലെങ്കില്‍ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീ നേരിണ്ടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ട വിഷയം. അങ്ങനെ നോക്കുമ്പോള്‍ ഒരു പക്ഷെ എനിക്ക് പ്രിവിലേജുകളുണ്ട്. ആ പ്രിവിലേജുകള്‍ ഒരു പരിധി വരെ ഗുണവുമാണ്.

എല്ലാം എളുപ്പമാണല്ലോ, നിങ്ങള്‍ക്ക് എന്തിനാ പൈസ തുടങ്ങിയ ചോദ്യങ്ങളും വരാറുണ്ട്. ഈ കാര്യങ്ങള്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവരോട് എനിക്ക് അങ്ങനെ പറയാന്‍ പറ്റത്തില്ലല്ലോ. എല്ലാവര്‍ക്കും അവരവരുടെ ജീവിതത്തില്‍ അവരുടേതായ പോസിറ്റീവ് ആയ കാര്യങ്ങളുണ്ട്. അതേപോലെ തന്നെ ബുദ്ധിമുട്ടുകളുമുണ്ടാകും. ഇതെല്ലാം ഒന്നിച്ച ്മാനേജ് ചെയ്ത് പോവുക എന്നതിലാണ് പ്രശ്‌നമെന്ന് അവര്‍ വ്യക്തമാക്കി.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂര്‍ണിമയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ മാസം പത്താം തീയതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?