എന്നെ വെച്ച് ലവ് സ്റ്റോറി എടുക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്.. സംവിധായകനും അതേ അഭിപ്രായം: പ്രഭാസ്

പ്രഭാസും പൂജ ഹെഗ്‌ഡെയും കേന്ദ്ര കഥാപാത്രങ്ങളായ രാധേശ്യാമിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹസ്തരേഖ വിദഗ്ധനായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടത്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടത്.

തന്നെ വച്ച് ഒരു ലവ് സ്റ്റോറി എടുക്കുന്ന വളരെ പ്രയാസമുള്ള ജോലിയാണെന്ന് പ്രഭാസ് പറയുന്നു. സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ ഒരു വര്‍ഷം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥയാണ് സിനിമയില്‍ ഏറ്റവും പ്രധാനം. അതുശരിയായാല്‍ സിനിമ പകുതിയും ഓകെയായി.

ഏതു ഭാഷയിലാണെങ്കിലും അങ്ങനെ തന്നെ. എന്നെ വച്ച് ഒരു ലവ് സ്റ്റോറി എടുക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അതേപോലെ കാണുന്നവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതാവണം എന്നത് മറ്റൊരു കാര്യം. അതുകൊണ്ടു തന്നെ അദ്ദേഹം തിരക്കഥയില്‍ ഒരുപാട് പണി ചെയ്തുവെന്ന് താരം പറയുന്നു.

ഹസ്തരേഖാ വിദഗ്ധന്‍ ആണെങ്കിലും കഥാപാത്രം സ്‌റ്റൈലിഷാണ്. അതിനായി ഭാരം കുറയ്ക്കണമെന്ന് തോന്നി. സംവിധായകന്‍ രാധാകൃഷ്ണ കുമാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അതേ അഭിപ്രായമായിരുന്നു. അങ്ങനെ താന്‍ വീഗന്‍ ഡയറ്റ് ചെയ്തു. പൂര്‍ണമായും പച്ചക്കറികളും പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും മാത്രം.

അതായിരുന്നു ഏറ്റവും വലിയ കടമ്പ എന്നാണ് പ്രഭാസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇറ്റലിയിലും ഇന്ത്യയിലുമായാണ് രാധേശ്യാം പൂര്‍ത്തിയാക്കിയത്. റൊമാന്റിക് ചിത്രമായി ഒരുക്കിയ സിനിമയില്‍ പ്രേരണ എന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിച്ചത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്