പ്രഭാസിന് ഇഷ്ടം അനുഷ്‌ക്കയോടല്ല, ഈ ബോളിവുഡ് നായികയോട്

ബാഹുബലിയിലെ നായകന്‍ പ്രഭാസിന് ദേവസേനയായി അഭിനയിച്ച അനുഷ്‌ക്കാ ഷെട്ടിയോട് കടുത്ത പ്രണയമാണെന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. തങ്ങള്‍ പ്രണയത്തിലല്ല മറിച്ച് നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും പല അവസരങ്ങളിലും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഗോസിപ്പ് കോളങ്ങളില്‍ ഹോട്ട് ന്യൂസാണ് പ്രഭാസ്-അനുഷ്‌ക്കാ പ്രണയം.

പ്രഭാസിനോട് ഏറ്റവും ഇഷ്ടമുള്ള നായിക ആരാണെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയില്‍ അനുഷ്‌ക്കയുടെ പേര് ഉണ്ടാകില്ല. പ്രഭാസിന്റെ മനം കവര്‍ന്നിട്ടുള്ള നായിക രവീണാ ടണ്‍ഡനാണ്. അന്ദാസ് അപ്‌ന അപ്‌ന എന്ന സിനിമ കാണുമ്പോഴെല്ലാം രവീണയോടുള്ള ആരാധന കൂടി കൂടി വരികയാണെന്നാണ് പ്രഭാസ് പറഞ്ഞത്. ഒരു തെന്നിന്ത്യന്‍ ചാനല്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഭാസ് ഇക്കാര്യം പറഞ്ഞത്.