സത്യത്തിൽ ഞാൻ പൃഥ്വിരാജുമായി പ്രണയത്തിലായി; നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് അദ്ദേഹത്തെയാണ്: പ്രഭാസ്

കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ റിലീസിനൊരുങ്ങുകയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന് ഒരു കരിയർ ബ്രേക്ക് നൽകുന്ന ചിത്രമായിരിക്കും സലാർ എന്നുറപ്പാണ്. മലയാളത്തിൽ നിന്നും പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൃഥ്വിരാജിന്റെ ആദ്യ തെലുങ്ക് സിനിമയാണ് സലാർ. നേരത്തെ പ്രശാന്ത് നീൽ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് ഇല്ലാതെ സലാർ പൂർണമാവില്ല എന്നാണ് പ്രശാന്ത് നീൽ പറഞ്ഞത്, കൂടാതെ അദ്ദേഹം ഒരു പെർഫെക്റ്റ് അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു എന്നും പ്രശാന്ത് നീൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്. സിനിമയ്ക്ക് ശേഷം പൃഥ്വിരാജുമായി താൻ പ്രണയത്തിലായി എന്നാണ് പ്രഭാസ് പറയുന്നത്. കൂടാതെ ഒരുപാട് കാര്യങ്ങൾ ഏറെ പ്രഫഷണലായി ചെയ്യാൻ കഴിയുന്ന ആളാണ് പൃഥ്വിരാജെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.

“നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജേ ഉള്ളൂ. വെറുമൊരു നടൻ മാത്രമല്ല അദ്ദേഹം ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ കൂടിയാണ്. പൃഥ്വിരാജ് ഒരുപാട് കാര്യങ്ങൾ ഏറെ പ്രഫഷണലായി ചെയ്യാൻ കഴിയുന്ന ആളാണ്. ഹിന്ദിയിൽ സാഹോയും രാധേശ്യാമും ചെയ്തപ്പോൾ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഹിന്ദി സിനിമയും തമിഴ് സിനിമയും കാണാറുണ്ട് എന്നിട്ടുപോലും എനിക്ക് ഹിന്ദി ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. പക്ഷേ പൃഥ്വിരാജ് ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്.

ഷൂട്ടിങ്ങിനിടെ അവസാന നിമിഷം പ്രശാന്ത് ഡയലോഗിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ചോദിക്കും സാർ അവസാന നിമിഷം ഇത് മാറ്റിയാൽ എങ്ങനെ ശരിയാകും. പക്ഷേ പൃഥ്വിരാജ് അങ്ങനെ ചോദിക്കുന്നതേ ഞാൻ കണ്ടിട്ടില്ല. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ അദ്ദേഹം എപ്പോഴും കൂളായിരുന്നു. ഞാൻ യഥാർഥത്തിൽ പൃഥ്വിരാജുമായി പ്രണയത്തിലായി. സിനിമയിലെ നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറിയ ദേഷ്യം പോലും ഒരിക്കലും ഞാൻ കണ്ടിട്ടില്ല.” എന്നാണ് രാജമൗലിയുമായുള്ള സലാർ പ്രൊമോഷൻ പരിപാടിയിൽ പ്രഭാസ് പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ