'ഞങ്ങളെ വിശ്വസിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ വേണ്ട'; ഗോസിപ്പുകളോട് പ്രതികരിച്ച് പ്രഭാസ്

പ്രഭാസ്-അനുഷ്‌ക ഷെട്ടി വിവാഹത്തെ കുറിച്ചുളള ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങള്‍ നിറയുന്നത് ഇരുവരുടെയും പ്രണയവാര്‍ത്തകളായിരിക്കും. ബാഹുബലിയില്‍ ഇരുവരും ജോഡിയായി എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് പ്രഭാസും അനുഷ്‌കയും പറഞ്ഞിട്ടും ആരാധകര്‍ക്ക് മാത്രം അത് ഉള്‍ക്കൊളളാനാവുന്നില്ല. അവര്‍ ഇപ്പോഴും പ്രണയവുമായി ഇവര്‍ക്ക് പിന്നാലെയാണ്.

അടുത്തിടെ പൊട്ടിപ്പുറപ്പെട്ട പുതിയ ഗോസിപ്പ് പ്രഭാസ് അനുഷ്‌കയ്ക്കൊപ്പം ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്. “ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ത്ഥം ഇതെല്ലാം വ്യാജ പ്രചാരണങ്ങള്‍ ആണെന്നല്ലേ? ഞങ്ങളെ വിശ്വസിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ വേണ്ട. ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല.” പ്രഭാസ് പറഞ്ഞു.

Related image

തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രമോഷന്‍ തിരക്കുകളിലാണ് പ്രഭാസ്. സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 30-ന് തിയേറ്ററുകളിലേക്കെത്തും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ