അന്ന് കേരളത്തില്‍ വന്നപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല, ഇന്ന് എന്റെ സ്വകാര്യത പോയി: പ്രഭാസ്

എസ്.എസ് രാജമൗലിയുടെ ബാഹുബലി ചിത്രത്തിലൂടെ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് മുമ്പ് തെലുങ്കിലെ അറിയപ്പെടുന്ന താരമായിരുന്നെങ്കിലും ചിത്രത്തിന് ശേഷം പ്രഭാസ് ലോകശ്രദ്ധ നേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വകാര്യത നഷ്ടമായെന്ന് പറയുകയാണ് പ്രഭാസ്.

”ബാഹുബലി എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ആലപ്പുഴയില്‍ വന്നിരുന്നപ്പോഴും ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കേരളത്തില്‍ വന്നപ്പോഴും ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഷൂട്ടും നടന്നു. അന്ന് അവര്‍ക്കെന്നെ അറിയില്ലായിരുന്നു.”

”ഇന്ന് എല്ലാവര്‍ക്കും എന്നെ അറിയാം. അതുകൊണ്ട് തന്നെ മുമ്പത്തേതിലും ഒരുപാട് വ്യത്യാസമുണ്ട്. പക്ഷെ അതില്‍ എനിക്ക് പ്രശ്‌നമില്ല. നമുക്ക് എല്ലാം ഒരുമിച്ചു കിട്ടില്ലല്ലോ. ബാഹുബലിയും വേണം സ്വകാര്യതയും വേണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ കഴിയില്ലല്ലോ” എന്നാണ് പ്രഭാസ് ക്ലബ്ബ് എഫ്എമ്മിനോട് പ്രതികരിച്ചത്.

അതേസമയം, ഏറ്റവും പുതിയ ചിത്രം രാധേശ്യാമിന്റെ പ്രമോഷനായാണ് പ്രഭാസ് കേരളത്തില്‍ എത്തിയത്. മാര്‍ച്ച് 11 തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദനായാണ് പ്രഭാസ് വേഷമിടുന്നത്. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം