ആരാധകർ ഇല്ലെങ്കിൽ ഞാൻ വട്ടപ്പൂജ്യം, എല്ലാവർക്കും നന്ദി: പ്രഭാസ്

നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടിയത്. സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽപെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ് പ്രഭാസ്. പ്രേക്ഷകർ ഇല്ലെങ്കിൽ താൻ വട്ടപൂജ്യമാണെന്നാണ് പ്രഭാസ് പറയുന്നത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവരുടെ അടുത്ത് നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും പ്രഭാസ് പറയുന്നു.

“എന്റെ ആരാധകരെ, ഇത്രയും വലിയ ഒരു ഹിറ്റ് നല്‍കിയതിന് ഒരുപാട് നന്ദി, നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ട പൂജ്യമാണ്. സംവിധായകന്‍ നാഗ് അശ്വിന് ഒരുപാട് നന്ദി. അഞ്ച് വര്‍ഷം അദ്ദേഹം ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടു. ഇത്രയും ബ്രഹ്മാണ്ഡ സിനിമയൊരുക്കാന്‍ തയ്യാറായ നിര്‍മ്മാതാക്കള്‍ക്ക് ഒരുപാട് നന്ദി, വളരെ ധൈര്യമുള്ള നിര്‍മ്മാതാക്കളാണ് അവര്‍.

സിനിമയ്ക്ക് വേണ്ടി അവര്‍ ചെലവഴിക്കുന്നത് കണ്ട് ഞങ്ങള്‍ വളരെ ആശങ്കയിലായിരുന്നു. നിര്‍മ്മാതാക്കളായ അശ്വിനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരോട് ഞാന്‍ ചോദിച്ചു, ‘നമ്മള്‍ ഈ സിനിമയ്ക്കായി ഒരുപാട് ചെലവഴിക്കുന്നുണ്ട് അല്ലേ എന്ന്’, അപ്പോള്‍ അവര്‍ പറഞ്ഞത്, ‘അതോര്‍ത്ത് പേടിക്കേണ്ട, വലിയ ഹിറ്റാകാന്‍ പോകുന്ന ഒരു സിനിമയാണ് നമ്മള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന ക്വാളിറ്റിയില്‍ തന്നെ ഒരുക്കണം.

വൈജയന്തി മൂവീസിനും നാഗിക്കും ഒരുപാട് നന്ദി, കാരണം ഈ സിനിമയിലൂടെ എനിക്ക് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ലജന്‍ഡുമാരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍… അവരുടെ വളര്‍ച്ച കണ്ടാണ് ഞാനും വളര്‍ന്നത്. നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ദീപികയ്ക്കും നന്ദി, നമുക്കറിയാം ഇതിലും വലിയ ഒരു ഭാഗമാണ് ഇനി കാണാനിരിക്കുന്നത്.” എന്നാണ് എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രഭാസ് പറയുന്നത്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍