പാട്ട് കേട്ടാല്‍ രജിനി സാര്‍ റോബോട്ടിനെ പോലെയാകും, ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിന് പേടിയാണ്: പ്രഭുദേവ

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ സ്റ്റൈലും നൃത്തവുമൊക്കെ കാണുന്നത് ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. രജനികാന്തിനെ കുറിച്ച് നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവ പങ്കുവച്ച കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. രജിനികാന്തിന് നൃത്തം ചെയ്യുന്നത് ഭയമാണ് എന്നാണ് പ്രഭുദേവ വെളിപ്പെടുത്തിയിരിക്കുന്നത്.

നൃത്തസംവിധായകരോട് രജിനി സാറിന് വലിയ ബഹുമാനമാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. എപ്പോഴും സന്തോഷത്തോടെ നടക്കുന്നയാളാണ് രജിനി സാര്‍. പക്ഷേ പാട്ട് എന്ന് കേട്ടാല്‍ റോബോട്ടിനെ പോലെയാവും. കാലില്‍ ഒരു പത്തിരുപത് കിലോ കെട്ടിവെച്ചാല്‍ എങ്ങനെയുണ്ടാവും എന്നതുപോലെ.

ഭയങ്കര ടെന്‍ഷനായിരിക്കും ആ സമയങ്ങളില്‍. എന്തിനാണ് ഇങ്ങനെ ടെന്‍ഷനടിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അറിയില്ല, പാട്ടെന്നുകേട്ടാല്‍ അപ്പോള്‍ ടെന്‍ഷനാവും എന്നായിരിക്കും സാറിന്റെ മറുപടി. എന്നാല്‍ എപ്പോഴും ജോളിയായിരിക്കുന്ന വളരെ ലാളിത്യം നിറഞ്ഞയാളാണ് രജിനികാന്ത് എന്നാണ് പ്രഭുദേവ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ജയിലര്‍’ ആയിരുന്നു രജനിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ബോക്‌സ് ഓഫീസില്‍ 607 കോടി നേടിയ ചിത്രം തമിഴിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രങ്ങളില്‍ ഒന്നാണ്. ടി.ജെ. ജ്ഞാനവേല്‍, ലോകേഷ് കനകരാജ് എന്നിവര്‍ ഒരുക്കുന്ന ചിത്രങ്ങളാണ് രജനികാന്തിന്റെതായി വരാനുള്ളത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം