സാമൂതിരി കാലഘട്ടത്തിലെ വീരന്മാരായ ചാവേറുകളുടെ പോരാട്ടത്തിന്റെ ചരിത്രം പറയാനെത്തുകയാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക. ഇന്ത്യന്‍ നെറ്റ്ബോല് ടീമിനെ നയിക്കുകയും ദേശീയ ബാസ്കറ്റ് ബോള്‍ ടീമില്‍ കളിക്കുകയും ചെയ്തിട്ടുള്ള പ്രാച്ചി മാമാങ്കത്തിലേക്കുള്ള തന്റെ വരവ് ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് പറയുന്നത്.
“എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് മാമാങ്കത്തിനെ വിശേഷിപ്പിക്കേണ്ടത്. ടി.വി. സീരിയലില്‍ അഭിനയിക്കുന്നതിനിടയിലാണ് “മാമാങ്ക”ത്തിന്റെ ഓഡിഷന് വിളിക്കുന്നത്. ഓഡിഷന് നന്നായി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഇത്രയും വലിയ ഒരു ചിത്രത്തില്‍ ഉണ്ണിമായയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന് വിചാരിച്ചതല്ല. പക്ഷേ, ഒടുവില്‍ ആ ഭാഗ്യം എന്നെത്തേടിയെത്തി.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പ്രാച്ചി പറഞ്ഞു.
Read more
ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും പ്രാച്ചി തെഹ്ലാന പറയുന്നു. “നേരത്തെതന്നെ മമ്മൂട്ടിയുടെ ഫാനാണ് ഞാന്‍. അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. മാമാങ്കം സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഞാന്‍ എന്തു ചെയ്യുകയായിരുന്നെന്നും എന്റെ ഹോബീസ് എന്തൊക്കെയായിരുന്നെന്നുമൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. സിനിമയില്‍ ഓരോ രംഗവും എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നിരുന്നു. നടന് എന്നതിലുപരി അദ്ദേഹം വലിയൊരു മനുഷ്യസ്നേഹിയും നല്ല വ്യക്തിത്വത്തിന്റെ ഉടമയുമാണ്,”പ്രാച്ചി പറഞ്ഞു.