ചാണക്യന്മാര്‍ ഇന്ന് ലഡു കഴിച്ചേക്കാമെങ്കിലും നിങ്ങളുടെ പരിശുദ്ധി, അത് എന്നും നിലനില്‍ക്കും; ഉദ്ധവിന് ഒപ്പമെന്ന് പ്രകാശ് രാജ്

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറേ രാജിവെച്ചതില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ജനങ്ങളെന്നും ഉദ്ധവിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിങ്ങള്‍ ചെയ്തത് മഹത്തായ കാര്യമാണ് .

നിങ്ങള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്. ചാണക്യ•ാര്‍ ഇന്ന് ലഡു കഴിച്ചേക്കാമെങ്കിലും നിങ്ങളുടെ പരിശുദ്ധി എന്നും നിലനില്‍ക്കും. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിനുപുറമേ ബോളിവുഡ് താരസുന്ദരി ഊര്‍മിള മതോണ്ഡ്കറും ഉദ്ധവ് താക്കറേയ്ക്കുള്ള പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് സമയത്ത് ഉദ്ധവ് കാണിച്ച നേതൃഗുണത്തെയും മറ്റും അഭിനന്ദിച്ചുകൊണ്ടാണ് അവര്‍ ട്വീറ്റ് ചെയ്തത്.

മഹാരാഷ്ട്രയെ വര്‍ഗീയ വിദ്വേഷത്തില്‍ നിന്നും മതഭ്രാന്തില്‍ നിന്നും നേതാവെന്ന നിലയിലുള്ള നിങ്ങളുടെ സജീവ പ്രവര്‍ത്തനം അകറ്റി നിര്‍ത്തി. നിങ്ങളുടെ നേതൃത്വം മാതൃകാപരവും നിഷ്പക്ഷവും ധീരവും ഉത്തരവാദിത്വമുള്ളതും സുതാര്യവും ആശയവിനിമയപരവുമാണ്. എന്നായിരുന്നു അവരുടെ വാക്കുകള്‍.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം