ദുല്‍ഖറിന് നൂറ് കൈയടി കിട്ടിയാല്‍ പത്തെണ്ണം എനിക്ക്, കണ്ടാല്‍ ഞെട്ടും; കിംഗ് ഓഫ് കൊത്തയെ കുറിച്ച് പ്രമോദ് വെളിയനാട്

‘കിംഗ് ഓഫ് കൊത്ത’യില്‍ ദുല്‍ഖര്‍ സല്‍മാന്റെ ബ്രഹ്‌മാണ്ഡ റോളിനെ കുറിച്ച് വെളിപ്പെടുത്തി നടന്‍ പ്രമോദ് വെളിയനാട്. ‘കിംഗ് ഓഫ് കൊത്ത’യില്‍ ഒരു സീന്‍ ദുല്‍ഖറുമായി അഭിനയിച്ചിട്ടുണ്ട്. അതില്‍ മുഴുനീള കഥാപാത്രമാണ്.

ദുല്‍ഖറിന്റെ എതിരെ നില്‍ക്കുന്ന കഥാപാത്രമാണ് ഞാന്‍. എന്റെ കയ്യില്‍ സ്‌ക്രിപ്റ്റുണ്ട്. ഞാന്‍ വായിച്ചിരുന്നു. ഒരുപാട് സീനുകളുണ്ട്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. എന്തായാലും മോശം വരുത്തില്ല’. പ്രമോദ് പറഞ്ഞു.

‘കിംഗ് ഓഫ് കൊത്ത’ വലിയ ബജറ്റ് ചിത്രമാണ്. സീ സ്റ്റുഡിയോസ് ആദ്യമായി മലയാളത്തില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഇത്. ‘ഹേ സിനാമിക’, ‘സീത രാമം’, ‘ചുപ്പ്’, എന്നീ മറ്റു ഭാഷ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!