ഇത്രയും പ്രായമുള്ള മമ്മൂക്ക 68 കിലോയുള്ള സ്‌നേഹയെ ഈസിയായി പൊക്കി, എനിക്ക് അദ്ദേഹത്തോട് ഒരു റിക്വസ്റ്റ് ഉണ്ട്: പ്രസന്ന

മമ്മൂട്ടിക്കൊപ്പം ‘ക്രിസ്റ്റഫര്‍’ സിനിമയില്‍ സ്‌നേഹ അഭിനയിച്ചതോടെ പണി കിട്ടിയത് തനിക്ക് ആണെന്ന് നടന്‍ പ്രസന്ന. മമ്മൂട്ടി ചെയ്തത് താനും ചെയ്യണം എന്ന് പറഞ്ഞ് ചലഞ്ച് ചെയ്തിരിക്കുകയാണ് എന്നാണ് പ്രസന്ന പറയുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പ്രസന്ന ഇക്കാര്യം പറഞ്ഞത്.

”സ്‌നേഹ മമ്മൂക്കയുടെ കൂടെ ക്രിസ്റ്റഫര്‍ എന്ന സിനിമ ചെയ്തു. അത് എനിക്ക്‌ പാരയായി. സ്‌നേഹയുടെ കഥാപാത്രം മരിച്ചു കിടക്കുന്ന ഒരു സീനുണ്ടതില്‍. മരിച്ചു കിടക്കുന്ന സ്‌നേഹയെ ബെഡ്ഡില്‍ നിന്നു പൊക്കി കൊണ്ടുവന്ന് ലിവിംഗ് റൂമിലെ സോഫയില്‍ കിടത്തി മമ്മൂക്കയുടെ കഥാപാത്രം കരയണം, അതാണ് ഷോട്ട്.”

”പൊക്കുന്നതു വരെ നമുക്ക് പോവാം. പിന്നെ കട്ട് ചെയ്തിട്ട് കിടത്തുന്നത് കാണിക്കാം, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ഷോട്ടൊക്കെ പറഞ്ഞു കൊടുത്തു. അതെന്തിനാ, നമുക്കിത് ഒറ്റ ഷോട്ടില്‍ ചെയ്യാലോ.. ഞാന്‍ എടുത്ത് അവിടെ കൊണ്ടുപോയി കിടത്തിയാല്‍ പോരേ? മമ്മൂക്ക ചോദിച്ചു.”

”അല്ല മമ്മൂക്ക, ഞാന്‍ ഏതാണ്ട് 68 കിലോ ഭാരമുണ്ട് എന്നൊക്കെ സ്‌നേഹ പറയുന്നുണ്ട്. അദ്ദേഹത്തിന് 70 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒരൊറ്റ ഷോട്ടില്‍ മമ്മൂക്ക സ്‌നേഹയെ എടുത്ത് അത്രയും നടന്ന് ലിവിംഗ് റൂമിലെ സോഫയില്‍ കൊണ്ടു കിടത്തി.”

”ആ പടം കണ്ടപ്പോള്‍ സ്‌നേഹ എന്നോട് പറഞ്ഞു. ‘ഇതാണ് നിങ്ങള്‍ക്കുള്ള ചലഞ്ച്, എന്നെ അതുപോലെ പൊക്കിയെടുത്ത് അത്ര ദൂരം നടക്കാമോ?’ എന്ന് ഇന്നുവരെ എനിക്ക് പറ്റിയിട്ടില്ല” എന്നാണ് പ്രസന്ന പറയുന്നത്. ഇതിനൊപ്പം ദയവു ചെയ്ത് അച്ഛനോട് നമ്മളെയൊക്കെ ഒന്ന് മനസ്സില്‍ വച്ചിട്ട് പടം ചെയ്യാന്‍ പറയണം. ഒന്ന് പറയൂ പ്ലീസ് എന്നും നടന്‍ പറയുന്നുണ്ട്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം