എനിക്ക് ഒ. സി. ഡി ഉണ്ട്, എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് സ്ക്രീനിൽ കാണുന്നത്: പ്രശാന്ത് നീൽ

പ്രശാന്ത് നീലിന്റെ ഏറ്റവും പുതിയ ചിത്രമായ സലാർ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 22 നാണ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ്. യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് സിനിമ ലോകം.

എന്നാൽ ചിത്രത്തിലെ ഇരുണ്ട പശ്ചാത്തലം വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴി തെളിച്ചിരുന്നു. കരി ഓയിൽ യൂണിവേഴ്സ് ആണ് പ്രശാന്ത് നീൽ ലക്ഷ്യമിടുന്നത് എന്ന് വരെ കളിയാക്കിയുള്ള ട്രോളുകൾ പുറത്തുവന്നിരുന്നു. നേരത്തെ പുറത്തിറങ്ങിയ കെജിഎഫ് ചിത്രങ്ങൾക്കും ഇരുണ്ട പശ്ചാത്തലമായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോഴിതാ തന്റെ ചലച്ചിത്രങ്ങൾക്ക് എന്തുകൊണ്ടാണ്  ഇരുണ്ട പശ്ചാത്തലം വന്നത് എന്ന് പറയുകയാണ് പ്രശാന്ത് നീൽ. തനിക്ക് ഒബ്സസീവ് കമ്പൽലീസ് ഡിസോർഡർ (ഒ. സി. ഡി) ഉള്ളതുകൊണ്ടാണ് താൻ അത്തരത്തിലുള്ള മങ്ങിയതും ഇരുണ്ടതുമായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ് പ്രശാന്ത് നീൽ പറയുന്നത്.

“എനിക്ക് ഒ.സി.ഡി ഉണ്ട്. ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ എനിക്ക് ഇഷ്‌ടമല്ല. എന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനമാണ് സ്ക്രീനിൽ കാണുന്നത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് കെ.ജി.എഫും സലാറും ഒരുപോലെ തോന്നുന്നത്. ഗ്രേ കളർ പശ്ചാത്തലം മനസിൽ കണ്ടാണ് സിനിമാറ്റോഗ്രാഫർ ഭുവൻ ഗൗഡ ചിത്രം ഷൂട്ട് ചെയ്‌തതെങ്കിലും അദ്ദേഹം എല്ലായ്പ്പോഴും അതിനോട് യോജിക്കുന്നില്ലായിരുന്നു. ആ രീതി ഒന്നുങ്കിൽ വളരെ നല്ലതായിരിക്കും അല്ലെങ്കിൽ വളരെ മോശമായിരിക്കും എന്ന് എനിക്ക് മനസിലായി.

കെ.ജി.എഫും സലാറും ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ശ്രദ്ധിക്കാറുണ്ട്. മങ്ങിയ പശ്ചാത്തലത്തിലാണ് സലാറിൻ്റെ കഥ പറയേണ്ടത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. കെ.ജി.എഫിൻ്റെ പശ്ചാലത്തലം സലാറിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ കഥ അത് ആവശ്യപ്പെടുന്നുണ്ട്. പുറത്തുള്ള ചർച്ചകൾ കാരണം അത് മാറ്റാനാവില്ല. അതാണ് സലാറിൻ്റെ മൂഡ്” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം