തേന്‍മാവിന്‍ കൊമ്പത്തിന് ശേഷം കണ്ട പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടി, മോഹന്‍ലാല്‍ സമര്‍ത്ഥനായ നടന്‍: പ്രതാപ് പോത്തന്‍

തിയേറ്ററുകളില്‍ ആരവം ഉണ്ടാക്കിയതിന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രം ഒ.ടി.ടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രം ഒ.ടി.ടിയില്‍ കണ്ട് പ്രശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രതാപ് പോത്തന്‍. തേന്‍മാവിന്‍ കൊമ്പത്ത് ചിത്രത്തിന് ശേഷം താന്‍ കണ്ട പ്രിയദര്‍ശന്റെ മികച്ച സൃഷ്ടിയാണ് മരക്കാര്‍ എന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്.

പ്രതാപ് പോത്തന്റെ കുറിപ്പ്:

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തില്‍… എന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്‍മാവിന്‍ കൊമ്പത്താണ്’… കൊള്ളാം.. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലില്‍ ആണ്.

പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍ ഞാന്‍ മൂന്ന് മണിക്കൂറുള്ള സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം .. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍.. സംഗീതം.. ശബ്ദം.. കൂടാതെ എല്ലാവരിലും മികച്ച അഭിനയം..

എല്ലാവരും മിടുക്കരായിരുന്നു.. മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ.

പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പില്‍.. രണ്ടുപേരും എന്നെ സ്പര്‍ശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പന്‍ ആശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു.. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു.

എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, ആ പെണ്‍കുട്ടി വലിയ സംഭവമാകും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം, ഇതിനകം തന്നെ അവള്‍ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുന്‍വിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാം.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?