'മരക്കാര്‍', ബ്രേവ് ഹാര്‍ട്ടിന്റെ കോപ്പി എന്ന് വിമര്‍ശനം: മറുപടി നല്‍കി പ്രതാപ് പോത്തന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബ്രേവ് ഹാര്‍ട്ടിന്റെ കോപ്പിയെന്ന് വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി പ്രതാപ് പോത്തന്‍’ എന്ന സിനിമയുമായി ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സാമ്യമുണ്ടെന്നായിരുന്നു ഒരു കമന്റ്. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ഇമേജിനേഷന്‍ നമുക്കു മാത്രമുണ്ടാകുന്നതല്ല, നമ്മള്‍ കാണുന്ന പല സിനിമകളില്‍ നിന്നും നമുക്ക് പ്രചോദനമുണ്ടാകാം. ഞാനെല്ലാ തരം യുദ്ധ സിനിമകളും കാണുന്നയാളാണ്. എനിക്കിപ്പോള്‍ ഒരു യുദ്ധ രംഗം പുനരാവിഷ്‌കരിക്കണമെന്നുണ്ടെങ്കില്‍, ഇതുവരെ ചെയ്ത മറ്റ് യുദ്ധസിനിമകളും ചെയ്തു കൊണ്ടിരിക്കുന്നതുമെല്ലാം ഞാന്‍ കാണും…കാരണം ഞാന്‍ യഥാര്‍ത്ഥ യുദ്ധം കണ്ടിട്ടില്ല, മെല്‍ ഗിബ്‌സണും…’

കുഞ്ഞാലി മരക്കാര്‍ ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ചിത്രം കണ്ടതിനു ശേഷം കുഞ്ഞാലിയെ ഒരു ധീരനായിട്ടല്ല മറിച്ച് വൈകാരികതയ്ക്ക് അടിപ്പെട്ട ഒരാളായാണു തോന്നുന്നതെന്നും കമന്റ് വന്നു. അതിനും വന്നു പ്രതാപിന്റെ രസികന്‍ മറുപടി- ‘താങ്കള്‍ക്ക് കുഞ്ഞാലി മരക്കാറെ വ്യക്തിപരമായി അടുത്തറിയാമോ..?’

മരക്കാറെ പ്രശംസിച്ച് പ്രതാപ് പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു വിമര്‍ശനങ്ങള്‍ .

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തില്‍… എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്മാവിന്‍ കൊമ്പത്താണ്… കൊള്ളാം.. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ‘എപിക് സ്‌കെയിലില്‍’ ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ അത്തരത്തിലുള്ള ആദ്യത്തെ സിനിമയെന്നു പറയാം.

പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍ ഞാന്‍ മൂന്ന് മണിക്കൂറുള്ള ഈ സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം.. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍.. സംഗീതം.. ശബ്ദം.. കൂടാതെ എല്ലാറ്റിനും മുകളിലായി നില്‍ക്കുന്ന അഭിനയം…എല്ലാവരും ഗംഭീരമായിട്ടുണ്ട്.

മോഹന്‍ലാല്‍ എന്ന സമര്‍ത്ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരുംദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… ക്ലോസ് അപ് കാഴ്ചയില്‍ ആ കണ്ണുകളും മൂക്കും… പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ.

എന്റെ ഹൃദയത്തെയും ആത്മാവിനെയും ചിത്രം സ്പര്‍ശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പനാശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. അദ്ദേഹം അഭിനയിച്ച ചില രംഗങ്ങളില്‍ രോമാഞ്ചമുണ്ടായത് എനിക്കു മാത്രമാണോ! പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചേര്‍ത്തു ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ആ പെണ്‍കുട്ടി സിനിമയില്‍ വലിയ നേട്ടങ്ങള്‍ കൈയടക്കും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം. മുന്‍വിധികളില്ലാതെ നിങ്ങള്‍ മരക്കാര്‍ കാണുക. എന്റെ അതേ അനുഭവമായിരിക്കും നിങ്ങള്‍ക്കും…

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ