പൊലീസില്‍ എത്ര പരാതി കൊടുത്തിട്ടും കാര്യമില്ല, അയാള്‍ എന്നെ ഉപദ്രവിച്ച് കൊണ്ടിരിക്കുകയാണ്..: പ്രവീണ

മൂന്ന് വര്‍ഷമായി ഒരാള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് ഉപദ്രവിക്കുകയാണെന്ന് നടി പ്രവീണ. സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടുന്ന ദുരനുഭവത്തെ കുറിച്ചാണ് പ്രവീണ തുറന്നു പറഞ്ഞത്. തന്റെ ആരാധകന്‍ ആണെന്ന് പറഞ്ഞ് മെസേജ് അയച്ച ശേഷം തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയാണ് ചെയ്തത് എന്നാണ് പ്രവീണ പറയുന്നത്.

ഏകദേശം ഒരു മൂന്ന് വര്‍ഷം മുമ്പേയാണ് താന്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് തന്നോട് പലരും വിളിച്ച് പറയാന്‍ തുടങ്ങി. ആദ്യമൊക്കെ ഇത് സ്ഥിരം സംഭവം ആണല്ലോയെന്ന് കരുതി വിട്ടു കളഞ്ഞിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്.

എന്തിനാണ് അവന്‍ തന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് അറിയില്ല. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവനെ പിടിച്ചപ്പോഴാണ് അവന്‍ ആരാണെന്ന് പോലും അറിയുന്നത്. അവന് തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു ഇങ്ങനെ ചെയ്യുമ്പോള്‍ എന്തോ ഒരു സുഖം. തന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ.

വേറെ ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടോയെന്ന് അറിയില്ല. പക്ഷെ താന്‍ ഇത് വര്‍ഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അവന്റെ ഫോണ്‍ പിടിച്ചെടുത്തപ്പോള്‍ അത് നിറയെ തന്റെ ഫോട്ടോ ആയിരുന്നു. അത് മോര്‍ഫ് ചെയ്ത് രസിക്കുകയാണ് അവന്‍. എന്തോ ഒരു അംഗവൈകല്യം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്തെങ്കിലും ശാരീരിക അപാകതകള്‍ ഉള്ള എല്ലാവരെയും കൂടി പറയുന്നതല്ല. അരോചകമായ ശബ്ദത്തില്‍ തനിക്ക് മെസേജുകള്‍ അയക്കുമായിരുന്നു. രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യം സംസാരിക്കുന്നത്. ആരാധനയാണെന്ന് പറഞ്ഞുകൊണ്ട് തന്റെ ചിത്രങ്ങള്‍ വെച്ചുകൊണ്ട് വളരെ മോശം പ്രവര്‍ത്തികളും അവന്‍ ചെയ്യുകയാണ്.

Read more

സമാധാനമായി ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എത്ര പരാതി കൊടുത്താലും അവന്‍ പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ഒരുതരം വാശിയോടെയാണ് തന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നത് എന്നാണ് പ്രവീണ ഒരു അഭിമുഖത്തില്‍ പറയുന്നത്.