സിനിമയില്‍ നിന്ന് ഒരു വര്‍ഷം നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍. സിനിമയില്‍ സജീവമാകാന്‍ തന്നെ ഒരുപാടു പേര്‍ ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇടവേളയെടുക്കുക എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും പ്രയാഗ വ്യക്തമാക്കി.
കുറച്ചു നാളത്തേക്ക് ഒരു ഇടവേള താനാഗ്രഹിച്ചിരുന്നു, എന്നാല്‍ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും നടി വ്യക്തമാക്കി.ഞാന്‍ മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്ന് ഒരു മാറ്റം വേണമായിരുന്നു. പ്രേക്ഷകര്‍ എന്നെ മറക്കുമെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു, അതാണ് ഞാന്‍ ആഗ്രഹിച്ചതും. അവര്‍ പഴയ എന്നെ മറക്കട്ടെ എന്ന്.
മലയാളത്തില്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ചെയ്യാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രയാഗയ്ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന കഥാപാത്രമില്ല. ഭാഗ്യം കൊണ്ട് ഞാന്‍ ഒരുപാട് വാണിജ്യ ഹിറ്റുകളുടെയും നിരൂപക പ്രശംസ നേടിയ സിനിമകളുടെയും ഭാഗമായിരുന്നു,
ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്. നിലവില്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിലാണ് പ്രയാഗ അഭിനയിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.