എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയം: പ്രയാഗ മാര്‍ട്ടിന്‍

പ്രണയ ചിന്തകള്‍ പങ്കുവെച്ച് നടി പ്രായാഗ മാര്‍ട്ടിന്‍. പ്രണയത്തിന് അതിരുകളില്ലെന്നും എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നും പ്രയാഗ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒഴിയുന്ന പ്രണയങ്ങള്‍ വെറും പൊള്ളയാണെന്നാണ് പ്രയാഗ അഭിപ്രായപ്പെടുന്നത്.

“സ്‌നേഹത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ഓരോരുത്തരെയും പരിചയപ്പെടുമ്പോള്‍ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്‌നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോള്‍ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലര്‍ക്ക് പ്രശ്‌നമായി മാറുന്നത്. ഒരുപാട് നാള്‍ അതിരുകളില്ലാതെ സ്‌നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ല. എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയം.” സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു.

പ്രണയിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും എന്നാല്‍ ശരിയായ വ്യക്തിയെ കണ്ടെത്തുക എന്നത് പ്രയാസമാണെന്നും പ്രയാഗ പറഞ്ഞു. സീരിസായ പ്രണയങ്ഹള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ പ്രയാഗ ഉടനൊന്നും വിവാഹം ഉണ്ടാവില്ലെന്നും വ്യക്തമാക്കി.

ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ