മകളെ വാരിയെടുത്ത് കവിളില്‍ ഉമ്മവെച്ചു, സീന്‍ ഉണ്ടാക്കേണ്ട എന്നു മാത്രം കരുതി ഞാന്‍ പരമാവധി ക്ഷമിച്ചതാണ്; ദുരനുഭവങ്ങളെക്കുറിച്ച് പ്രീതി സിന്റ

ഇന്ത്യ സന്ദര്‍ശനത്തിനിടെ തനിക്ക് ഈ ആഴ്ച്ചയില്‍ സംഭവിച്ച രണ്ട് ദുരനുഭവങ്ങളെക്കുറിച്ച് നടി പ്രീതി സിന്റ. അപരിചിതയായ ഒരു സ്ത്രീ തന്റെ അനുവാദമില്ലാതെ മകള്‍ ജിയയെ ചുംബിച്ചതാണ് ഒരു സംഭവം. ഭിന്നശേഷിക്കാരനായ ഒരാള്‍ പണത്തിന് വേണ്ടി കാറിന് പിന്നാലെ ചക്രക്കസേരയുള്ള സൈക്കിള്‍ ഉരുട്ടി വന്നതും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതിനെ കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

‘ഈ ആഴ്ച്ച നടന്ന രണ്ട് സംഭവങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഒന്നാമത്തേത് എന്റെ മകള്‍ ജിയയുമായി ബന്ധപ്പെട്ടതാണ്. ഒരു സ്ത്രീ അവളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പറ്റില്ല എന്ന് ഞാന്‍ അവരോട് മര്യാദയോടെ പറഞ്ഞു. എന്നാല്‍ അവര്‍ പെട്ടെന്ന് എന്റെ മകളെ വാരിയെടുത്ത് കവിളില്‍ ഉമ്മവെച്ചു. ‘എന്നിട്ട് ഓടിപ്പോയി. ഞാന്‍ ഒരു സെലിബ്രിറ്റി അല്ലായിരുന്നെങ്കില്‍ അവരോട് ഇങ്ങനെയാവില്ല പെരുമാറുക.
ഒരു സീന്‍ ഉണ്ടാക്കേണ്ട എന്നു മാത്രം കരുതി ഞാന്‍ പരമാവധി ക്ഷമിച്ചതാണ്.

രണ്ടാമത്തെ സംഭവം ഈ വീഡിയോ കണ്ടാല്‍തന്നെ നിങ്ങള്‍ക്ക് മനസിലാകും. എന്റെ ഫ്ളൈറ്റിന്റെ സമയം ആയതിനാല്‍ വേഗത്തില്‍ വിമാനത്താവളത്തില്‍ എത്തണമായിരുന്നു. അങ്ങനെ കാറിലേയ്ക്ക് കയറിയ എന്നെ ഭിന്നശേഷിക്കാരനായ ഒരു വ്യക്തി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. കുറേ വര്‍ഷങ്ങളായി അയാള്‍ പണത്തിനുവേണ്ടി എന്നെ ശല്ല്യം ചെയ്യുന്നുണ്ട്. എന്റെ കൈയിലുള്ളപ്പോഴെല്ലാം ഞാന്‍ പണം അയാള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇന്ന് പണം ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഇല്ലായിരുന്നു.

ക്രെഡിറ്റ് കാര്‍ഡ് മാത്രമേ ഉള്ളൂ എന്ന് അയാളോട് പറഞ്ഞു. കൂടാതെ എന്റെ കൂടെയുള്ള സ്ത്രീ അവരുടെ പേഴ്സില്‍ നിന്ന് കുറച്ചു പണം അയാള്‍ക്ക് നല്‍കി. എന്നാല്‍ ആ പണം കുറവാണെന്ന് പറഞ്ഞ് അയാള്‍ അവരുടെ നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ശേഷം അയാള്‍ എന്റെ കാറിന് പിന്നാലെ വേഗത്തില്‍ വന്നു.

അവിടെ ഉണ്ടായിരുന്നു ഫോട്ടോഗ്രാഫര്‍മാരെല്ലാം ആ സംഭവം തമാശയായാണ് കണ്ടത്. എന്നെ സഹായിക്കുന്നതിന് പകരം അവര്‍ പൊട്ടിച്ചിരിക്കുകയും ആ രംഗം ഷൂട്ട് ചെയ്യുകയുമായിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്നും കാറിനെ പിന്തുടരുതെന്നും അയാളോട് ആരും പറഞ്ഞില്ല. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തിയേനെ. ഞാന്‍ ഒരു സെലിബ്രിറ്റി ആയത് ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബോളിവുഡിനെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഞാന്‍ ഒരു മനുഷ്യസ്ത്രീയാണെന്നും അമ്മയാണെന്നും ആളുകള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ഈ രാജ്യത്തെ ഓരോ പൗരനുമുള്ള അവകാശം എനിക്കുമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സെലിബ്രിറ്റികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക. പ്രീതി സിന്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Latest Stories

'തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ല, പിണറായി വിജയൻ സംഘി'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി

റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ; റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിർണായകം

ഇത് പെരുമാളോടെ പൊണ്ടാട്ടി, വേറിട്ട ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍; ഇളയരാജയുടെ ഈണത്തില്‍ 'വിടുതലൈ 2' ഗാനം

'ഇന്ത്യന്‍ ആരാധകരെ വിശ്വസിക്കരുത്'; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഇരട്ട വോട്ടുകാരെ പാലക്കാട് നിലനിർത്തും, സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് കളക്ടർ; കോടതിയിലേക്കെന്ന് സിപിഎം

മൗനം തുടര്‍ന്ന് ധനുഷ്; വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്, 40-ാം വയതിനില്‍ നയന്‍താര

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം; ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കും; ക്ലിനിക്കുകള്‍ ആരംഭിച്ച് ഇറാന്‍; ഭരണകൂട ഭീകരതയെന്ന് മനുഷ്യാവകാശ സംഘടനകള്‍

'സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യം, സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നു'; വിമർശനവുമായി പി സതീദേവി

"അന്ന് അങ്ങനെ ചെയ്തതിൽ ഖേദിക്കുന്നു" - ഖത്തർ ലോകകപ്പിൽ നടന്ന സംഭവത്തെ കുറിച്ച് ജർമൻ ക്യാപ്റ്റൻ ജോഷുവ കിമ്മിച്ച്

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി