ഒരു നടന്റെയും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് ആരാധകരുടെ ഐഡന്റിറ്റി എന്ന് പൃഥ്വിരാജ്. “സൂപ്പര്‍ ഫാന്‍സ് മീറ്റ്” എന്ന പരിപാടിയില്‍ ആരാധകരോട് സംവദിക്കുകയായിരുന്നു പൃഥ്വി.
“നിങ്ങളൊരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് നിങ്ങളുടെ ഐഡന്റിറ്റി. അത് ആ നടന്റെ ഐഡന്റിറ്റിയാണ്. ഇവിടെ ഇരിക്കുന്ന ആളുകള്‍ എന്റെ ഫാന്‍സ് ആണെന്നുള്ളത് എന്റെ ഐഡന്റിറ്റിയാണ്. അല്ലാതെ അവര്‍ നാളെ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനില്‍ അംഗമാണ് എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”
“സെലിബ്രിറ്റീസ് പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. ദിവസവും 200 പേരെങ്കിലും എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. എന്നെ സംബന്ധിച്ച് അതൊരു ഇംപേഴ്‌സണല്‍ മൊമന്റാണ്. പക്ഷേ എന്റെ കൂടെ നില്‍ക്കുന്ന ആള്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കും അത്. പലപ്പോഴും നടന്മാര്‍ അക്കാര്യം മറന്നു പോകാറുണ്ട്.” പൃഥ്വി പറഞ്ഞു.